കൽപറ്റ∙ സ്ഥിരമായി പിക്കപ്പ് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തി പൊളിച്ചുവിൽക്കുന്ന സംഘാംഗങ്ങളെ വയനാട് പൊലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍നിന്നു തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണു പ്രതികളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പൊലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്.

കൽപറ്റ∙ സ്ഥിരമായി പിക്കപ്പ് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തി പൊളിച്ചുവിൽക്കുന്ന സംഘാംഗങ്ങളെ വയനാട് പൊലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍നിന്നു തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണു പ്രതികളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പൊലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ സ്ഥിരമായി പിക്കപ്പ് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തി പൊളിച്ചുവിൽക്കുന്ന സംഘാംഗങ്ങളെ വയനാട് പൊലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍നിന്നു തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണു പ്രതികളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പൊലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ സ്ഥിരമായി പിക്കപ്പ് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തി പൊളിച്ചുവിൽക്കുന്ന സംഘാംഗങ്ങളെ വയനാട് പൊലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍നിന്നു തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണു പ്രതികളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പൊലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളാണു പരിശോധിച്ചത്. മുന്‍ സൈനികനായ ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്‌കുമാര്‍(44), കോഴിക്കോട് ഫറൂഖ്, കക്കാട്ട്പറമ്പില്‍ വീട്ടില്‍, അബ്ദുൽ സലാം(37) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുൽ സലാമിന് മുപ്പതോളം കേസുകളും സുജേഷ്‌കുമാറിന് പത്തോളം കേസുകളുമുണ്ട്.

കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലാണ് ജില്ലയിലെ ആദ്യ പിക്കപ്പ് വാഹന മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് മാസം മൂന്നിന് കമ്പളക്കാട്, അമ്പലച്ചാല്‍ എന്ന സ്ഥലത്ത് ക്വാര്‍ട്ടേഴ്‌സിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത അശോക് ലെയ്‌ലാന്‍ഡ് ദോസ്ത് വാഹനമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്പളക്കാട് പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട്, മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലും പിക്കപ്പ് മോഷണം പോയി. ജൂലൈ 13നും 14 നുമിടയിലാണ് കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിരുന്ന ഫോഴ്‌സ് കമ്പനിയുടെ പിക്കപ്പ് മോഷണം പോയത്. മേപ്പാടി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 19നും 20നുമിടയില്‍ തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയിലും പിക്കപ്പ് മോഷണം പോയി. കോറോം, കടയങ്കല്‍ എന്ന സ്ഥലത്ത് എന്‍.എം. സിമന്റ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര പിക്കപ്പ് വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.

ADVERTISEMENT

സമാന രീതിയിലാണ് വാഹനമോഷണങ്ങളെന്നതിനാല്‍, പിന്നില്‍ ഒരേ സംഘമാവാം എന്ന നിഗമനത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം, മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനങ്ങള്‍ തമിഴ്നാട്ടിലേക്കാണു കടത്തിയതെന്നു വ്യക്തമായി. തൊണ്ടര്‍നാട് എസ്.ഐ കെ. മൊയ്തു, എസ്‌സിപിഒ റബിയത്ത് എന്നിവര്‍ കളവുപോയ വാഹനവും പ്രതികളെയും കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്കു തിരിക്കുകയും തമിഴ്നാട്ടിലെ പൊളളാച്ചി, നാമക്കല്‍, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നീ സ്ഥലങ്ങളിലെ സിസിടിവി ക്യാമറയും വാഹനങ്ങള്‍ പൊളിച്ചു വില്‍പന നടത്തുന്ന സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന്, ജൂലൈ 26ന് മേട്ടുപാളയം, കുറുവനൂര്‍ എന്ന സ്ഥലത്തുവച്ച് പിക്കപ്പ് കണ്ടെത്തുകയും ബന്തവസ്സിലെടുക്കുകയും ചെയ്തു. തുടരന്വേഷണത്തില്‍ ഒരുകൂട്ടം ആളുകള്‍ തമിഴ്നാട്ടിലേക്കു വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നു പൊളിച്ചു വില്‍പന നടത്തുന്നവര്‍ക്കു കൈമാറുന്നതായി കണ്ടെത്തി.

തുടര്‍ന്നാണ് സുജേഷ് കുമാറിനെ എറണാകുളത്തുനിന്നും അബ്ദുൽ സലാമിനെ പാലക്കാടുനിന്നും പിടികുടുന്നത്. ജൂലൈ 29ന് സുജേഷ് കുമാറിന്റെയും ജൂലൈ 31ന് അബ്ദുൽ സലാമിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. സുജേഷ് കുമാറിനെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും അബ്ദുൽ സലാമിനെ തൊണ്ടര്‍നാട് എസ്െഎ സി. പവനന്‍, സിപിഒ ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘവുമാണ് പിടികൂടിയത്.

ADVERTISEMENT

ബൈക്കിലെത്തി പരിസരം നിരീക്ഷിച്ചശേഷം വാഹനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. കോറോം എന്ന സ്ഥലത്ത് വാഹനം മോഷ്ടിക്കുന്നതിനു മുമ്പായി ജൂലൈ 18ന് അബ്ദുൽ സലാമും സുജേഷ്‌കുമാറും മാനന്തവാടിയിൽ വന്ന് മുറിയെടുത്തു താമസിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും ബൈക്കില്‍ വന്ന് കോറോം ടൗണിനുമുമ്പുള്ള സിമന്റ് വാതിലുകളും മറ്റും ഉണ്ടാക്കുന്ന ഷെഡില്‍ പിക്കപ്പ് വാഹനം കണ്ടത്. തുടര്‍ന്ന് രാത്രിയോടെ ബൈക്കില്‍ വന്ന് കള്ള താക്കോല്‍ ഉപയോഗിച്ചു വാഹനം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന്, സുജേഷ് പിക്കപ്പിലും സലാം ബൈക്കിലുമായി തമിഴ്നാട്ടിലേക്കു പോയി. മേപ്പാടി കുന്നമ്പറ്റ ഗ്രൗണ്ടിനു സമീപത്തുനിന്നും മോഷണം പോയ പിക്കപ്പ് വാഹനം പാലക്കാടുനിന്നും ഓഗസ്റ്റ് 16ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു. ഈ ബൈക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നു മോഷണം പോയതാണ്. കമ്പളക്കാടുനിന്നു മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുന്നു.

മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.എസ്. അജേഷ്, എസ്ഐ ഹരീഷ് കുമാര്‍, എ.എസ്.ഐ നൗഷാദ്, സീനിയര്‍ സി.പി.ഒമാരായ പി.എം. താഹിര്‍, ജിമ്മി ജോര്‍ജ്, എം. ബിജു, സി.പി.ഒ ഷിന്റോ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English Summary:

Pickup vehicles theft: Two caught at Wayanad