മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. നാലുവർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. സിനിമയിൽ അവസരം നൽകുന്നതിനു പകരം ശരീരം ചോദിക്കുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാർ ഒട്ടേറെയുണ്ടെന്നും വിവിധ മൊഴികൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. നാലുവർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. സിനിമയിൽ അവസരം നൽകുന്നതിനു പകരം ശരീരം ചോദിക്കുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാർ ഒട്ടേറെയുണ്ടെന്നും വിവിധ മൊഴികൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പറയുന്നു. ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ ഭയമാണെന്ന് ചില നടിമാർ മൊഴി നൽകി. പുരുഷന്മാർ രാത്രി മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. വാതിൽ തകർത്ത് ഇവർ അകത്തുകടക്കുമോയെന്ന ഭയത്തിലാണ് കിടക്കുന്നതെന്നുമാണ് പലരുടെയും മൊഴികൾ. സിനിമയിൽ അവസരം ലഭിക്കാൻ അഡ്‌ജസ്റ്റ്‌‌മെന്റും വിട്ടുവീഴ്ചയും ചെയ്യണമെന്ന പ്രയോഗം സിനിമയിൽ സാധാരണമാണ്. സ്ത്രീക്ക് താൽപര്യമില്ലെങ്കിൽ പോലും നിർബന്ധം തുടരും. സിനിമയിൽനിന്ന് പുറത്താകുമെന്ന ഭീതിക്കൊപ്പം സ്വജീവനും വേണ്ടപ്പെട്ടവരുടെ ജീവനും ഭീഷണിയുണ്ടെന്നതിനാലാണ് പൊലീസിൽ പരാതി നൽകാൻ മുതിരാത്തത്.

ഇത്തരത്തിൽ മലയാള സിനിമാ രംഗവുമായി ബന്ധപ്പെട്ട്, നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമയ്ക്കു പുറമേയുള്ള തിളക്കം മാത്രമാണ്. മലയാള സിനിമയെ മാഫിയയാണ് നിയന്ത്രിക്കുന്നത്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമാണ്. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കും. സഹകരിക്കാൻ തയാറാകാത്തവരെയും പ്രശ്നങ്ങൾ തുറന്നുപറയുന്നവരെയും പ്രശ്നക്കാരെന്ന് മുദ്രകുത്തി സിനിമയിൽനിന്ന് മാറ്റി നിർത്തുകയും വിലക്കുൾപ്പെടെയുള്ള നടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

ADVERTISEMENT

നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. 2019 ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുൻപ് തള്ളിയിരുന്നു. വിവരാവകാശ കമ്മിഷന്റ നിർദേശം അനുസരിച്ചാണു വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തുവിടുന്നത്. മനോരമ ഓണ്‍ലൈൻ റിപ്പോർട്ടർ ഉല്ലാസ് ഇലങ്കത്ത് അടക്കം നടത്തിയ നിയമ പോരാട്ടമാണ് റിപ്പോർ‍ട്ട് പുറത്തുവരുന്നതിനു വഴിയൊരുക്കിയത്. 

എന്താണ് ഹേമ കമ്മിഷൻ റിപ്പോർട്ടിലുള്ളത്? സമഗ്രമായി അറിയാം

ADVERTISEMENT

വായിക്കാം: ‘ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ നടിമാർക്ക് ഭയം, പല രാത്രിയിലും വാതിലിൽ ശക്തിയായി ഇടിക്കും’

വായിക്കാം: മലയാളം സിനിമയിൽ കാസ്റ്റിങ് കൗച്ച്, സഹകരിക്കുന്നവർ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’: റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ADVERTISEMENT

വായിക്കാം: ‘ഉപദ്രവിച്ച ആളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നു; ഒരു ഷോട്ടിന് 17 റീ ടേക്കുകൾ വേണ്ടി വന്നു’

വായിക്കാം: ‘നടിമാർ പ്രശസ്തരായത് വീട്ടുവീഴ്ച ചെയ്തെന്ന് പറയും; ഇഴുകി അഭിനയിക്കുന്നവർ പുറത്തും തയാറാകുമെന്ന് കരുതുന്നു’

വായിക്കാം: ‘വളരെ പ്രശസ്തരായവരിൽനിന്നും ലൈംഗിക ചൂഷണം; ദുരനുഭവം പുറത്തുപറഞ്ഞത് ഡബ്ല്യുസിസിക്കു ശേഷം’

വായിക്കാം: ‘ലൈംഗികാവയവ ചിത്രം കമന്റിടും, പീഡിപ്പിക്കുമെന്ന് ഭീഷണി; നടിമാർക്ക് സൈബർ ലോകത്തും രക്ഷയില്ല’ 

വായിക്കാം: ‘ലിപ്‌ലോക്ക് ചിത്രീകരിച്ചു, നഗ്നദൃശ്യം ഭയന്നു സിനിമ ഉപേക്ഷിച്ചു; ഒടുവിൽ ഇന്റിമേറ്റ് സീനുകൾ വച്ചു സംവിധായകന്റെ ഭീഷണി’

വായിക്കാം: ‘ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല; റിപ്പോർട്ട് വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട’

English Summary:

Daily wrap Hema Committee Report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT