‘ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരിനൊരു കടമയുണ്ട്’; ഒറ്റയ്ക്ക് ലക്ഷ്യം കൈവരിക്കാനാകില്ല’
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരിനൊരു കടമയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീയെയും പുരുഷനെയും വേർതിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും അദ്ദേഹം പറഞ്ഞു.

‘‘നമ്മുടെ മനസ്സാക്ഷി എവിടെ പോയി ? സമൂഹത്തോടുള്ള നമ്മുടെ കടമ എന്താണ് ? സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതുവിധത്തിലാണ് നാം പെരുമാറുക ? പിന്നെ, എന്തുകൊണ്ടാണ് കുടുംബത്തിനു പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറുന്നത്.
സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. സ്ത്രീയെയും പുരുഷനെയും വേർതിരിച്ച് കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. സ്ത്രീകളോട് മാന്യമായി പെരുമാറണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂർണപരിഹാരമായി കാണാനാകില്ല. സർക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാരിന് ഒറ്റയ്ക്ക് ലക്ഷ്യം കൈവരിക്കാനാകില്ല’’ – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.