‘കതകിലെ മുട്ടൽ നാലുകൊല്ലവും തുടർന്നോട്ടെ എന്ന് തീരുമാനിച്ച സർക്കാർ നിലപാട് പരിശോധിക്കണം’
പത്തനംതിട്ട ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം. കതകിലെ മുട്ടൽ നാലുകൊല്ലവും തുടർന്നോട്ടെ എന്ന് തീരുമാനിച്ച സർക്കാർ നിലപാടാണു പരിശോധിക്കേണ്ടതെന്നു രാഹുൽ വിമർശിച്ചു.

പത്തനംതിട്ട ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം. കതകിലെ മുട്ടൽ നാലുകൊല്ലവും തുടർന്നോട്ടെ എന്ന് തീരുമാനിച്ച സർക്കാർ നിലപാടാണു പരിശോധിക്കേണ്ടതെന്നു രാഹുൽ വിമർശിച്ചു. സ്ത്രീകൾ നിരന്തരമായി ചൂഷണത്തിന് വിധേയമാകുന്നു എന്നാണ് കമ്മിറ്റി കണ്ടെത്തൽ. പക്ഷേ 5 വർഷത്തിനിടെ കേരളത്തിൽ ഒറ്റ എഫ്ഐആർ പോലും ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല.
ഇതു സംസ്ഥാന സർക്കാരിന്റെ കൃത്യവിലോപമാണ്. റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമാ മേഖലയിലെ തെറ്റു ചെയ്യാത്ത താരങ്ങൾ പോലും വിമർശനത്തിന് ഇരയാക്കപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ ഓരോ താരങ്ങളുടെയും ആരാധകരുടെ പ്രതികരണങ്ങൾ അതിരുകടക്കുകയാണ്. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം പിന്നീട് ഒത്തുതീർപ്പിലെത്തി എന്നു പറയുന്നത് സംഘടനയെ മുഴുവൻ സംശയ നിഴലിൽ നിർത്തുമെന്നും രാഹുൽ പറഞ്ഞു.