തിരുവനന്തപുരം ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, സിനിമയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമാ മേഖലയിലെ ചൂഷണങ്ങളില്‍ ഇരയ്ക്ക് ഉപാധികളില്ലാത്ത പിന്തുണയും വേട്ടക്കാരോട് സന്ധിയില്ലാത്ത പോരാട്ടവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നു മുഖ്യമന്ത്രി പറഞ്ഞു. അതു പലവട്ടം സര്‍ക്കാര്‍ സ്വന്തം പ്രവൃത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന ഗൗരവകരമായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. കമ്മിറ്റിയുടെ ശുപാർശ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ശുപാർശ നടപ്പാക്കുന്നതിനു പൊതു മാർഗരേഖ കൊണ്ടു വരാൻ സർക്കാരിന് അവകാശമുണ്ടോയെന്നു പരിഗണിച്ചു. സിനിമയ്ക്കുള്ളില്‍ സിനിമകളെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ തൊഴില്‍സാഹചര്യവും വേതനവും ഉറപ്പാക്കാന്‍ സംഘടനകള്‍ തയാറാകണം.

ADVERTISEMENT

ലോബിയിങ്ങിന്റെ ഭാഗമായി, കഴിവുള്ള നടീനടന്മാരെ ഒറ്റപ്പെടുത്തുകയോ അവസരങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. ആശയപരമായ ഭിന്നതയിൽ ആരെയെങ്കിലും ഫീല്‍ഡ് ഔട്ട് ആക്കാനോ കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ ആരും അധികാരം ഉപയോഗിക്കരുത്. കഴിവും പ്രതിഭയും ആയിരിക്കണം മാനദണ്ഡം. ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാവരുത് സിനിമ. സമൂഹത്തിന്റെ പരിഛേദമാണ് സിനിമാ വ്യവസായത്തിന്റെ ഭാഗമാകുന്നത് എന്നതുകൊണ്ട് സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ അവിടേയ്ക്കും എത്തും.

സിനിമയിലെ ലൈംഗിക, സാമ്പത്തിക, മാനസിക ചൂഷണത്തിന്റെ കാര്യത്തില്‍ ചൂഷകര്‍ക്കൊപ്പമല്ല മറിച്ച് ഇരയാക്കപ്പെടുന്നവര്‍ക്ക് ഒപ്പമാകും സര്‍ക്കാര്‍ ഉണ്ടാകുക.  സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ അതിലെ പ്രവര്‍ത്തകര്‍ ആകെ അസാന്മാര്‍ഗിക സ്വഭാവം വച്ചു പുലര്‍ത്തുന്നവര്‍ ആണെന്നോ ഉള്ള നിലപാട് സര്‍ക്കാരിനില്ല. ചില ആളുകള്‍ക്കുണ്ടായ തിക്താനുഭവം വച്ച് 94 വര്‍ഷത്തെ മലയാള സിനിമാ പാരമ്പര്യത്തെ വിലയിരുത്തരുത്. അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് ആര്‍ക്കും ആരെയും തളര്‍ത്താന്‍ കഴിയില്ലെന്നാണ് ഈ തലമുറ നമ്മളോടു പറയുന്നത്. 

ADVERTISEMENT

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതീവഗൗരവത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇങ്ങനെയൊരു കമ്മിറ്റി രാജ്യത്ത് ആദ്യമായാണ്. കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശയായ ജുഡീഷ്യല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സമഗ്രമായ സിനിമാ നയത്തിന്റെ കരട് തയാറാക്കാന്‍ ഷാജി എന്‍.കരുണിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. കരട് നയം ചര്‍ച്ച ചെയ്യാനായി കോണ്‍ക്ലേവ് നടത്തും. പ്രൊഡക്‌ഷന്‍ ബോയ് മുതല്‍ എല്ലാവരെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയില്‍ ചര്‍ച്ച നടത്തിയാവും സിനിമാ നയം രൂപീകരിക്കുക–  മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19ന് സര്‍ക്കാരിന് കത്തു നല്‍കി. സിനിമാ മേഖലയിലെ വനിതകള്‍ കമ്മിറ്റി മുന്‍പാകെ നടത്തിയത് രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. അതുകൊണ്ട് ഒരു കാരണവശാലും വിവരം പുറത്തുവിടരുതെന്നും ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ടായിരുന്നില്ല. മൊഴി നല്‍കിയ ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കും. പ്രതികള്‍ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

CM Pinarayi Vijayan comments on Hema Committee Report