കൊൽക്കത്ത∙ ആർ.ജെ കാർ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറെ ഓർത്ത് പിതാവ്. ജോലിക്കു പോയ മകളെ പിന്നീട് കാണുന്നത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അർധനഗ്നയായ നിലയിലാണെന്ന് അദ്ദേഹം പറയുന്നു. മകൾ ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആശുപത്രിയിൽ നിന്നും ആദ്യം ലഭിച്ച വിവരമെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് മകൾ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും കോൾ വരുന്നത്. 12 മണിയോടെ തന്നെ ആശുപത്രിയിലെത്തി. 3.30നാണ് മകളെ കാണുന്നത്. ആ സമയത്ത് എന്താണ് മനസിലൂടെ കടന്നുപോയതെന്ന് എനിക്ക് മാത്രമേ മനസിലാകൂ. അവളുടെ ശരീരത്തിൽ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മകളെ കണ്ടത്. കാലുകൾ അകന്നാണ് ഇരുന്നത്. ഒരു കൈ തലയിൽ വച്ചിരുന്നു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഇനിയൊന്നും ബാക്കിയില്ല. ഞങ്ങൾക്ക് നീതി വേണം. മകളെ ഒരാൾ മാത്രമല്ല ആക്രമിച്ചത്. ഒന്നിലധികം ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത’’ – പിതാവ് പറയുന്നു.

ADVERTISEMENT

അതിനിടെ, കേസില്‍ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിക്കുന്നവരുടെ വിരലൊടിക്കണമെന്ന വിവാ​ദ പരാമർശവുമായി തൃണമൂൽ കോൺ​ഗ്രസ് നേതാവ് ഉദയൻ ​ഗുഹ രംഗത്തെത്തി. മമത രാജിവയ്ക്കണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉന്നയിച്ചതിനു പിന്നാലെയാണ് പരാമർശം. ‘‘മമത ബാനർജിയെ വിമർശിക്കുന്നവരും മമതയ്ക്ക് നേരെ വിരൽചൂണ്ടുന്നവരും അവരുടെ രാജിയാ​ഗ്രഹിക്കുന്നവരും വിജയിക്കില്ല. മമതക്ക് നേരെ ചൂണ്ടുന്ന വിരലുകൾ ഒടിക്കണം’’ – ഉദയൻ ഗുഹ പറഞ്ഞു.

കേസിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. ആഗസ്റ്റ് ഒമ്പതിനായിരുന്നു ആർ.ജെ കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നും യുവ ഡോക്ടറുടെ അർധനഗ്‌നമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയിരുന്നു.

English Summary:

Kolkata rape-murder victim's father recounts horror: 'She was draped in bedsheet'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT