‘എനിക്ക് അതൊന്നും അറിയില്ല; വന്നത് രാജി വയ്ക്കാനല്ല’: ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞ് ശശി
തിരുവനന്തപുരം ∙ പാർട്ടി നടപടിയെ തുടർന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാനല്ല താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് സിപിഎം നേതാവ് പി.കെ.ശശി. ‘‘കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല.’’ – ശശി പറഞ്ഞു. പറഞ്ഞു

തിരുവനന്തപുരം ∙ പാർട്ടി നടപടിയെ തുടർന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാനല്ല താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് സിപിഎം നേതാവ് പി.കെ.ശശി. ‘‘കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല.’’ – ശശി പറഞ്ഞു.
പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞ് ശശി ഒഴിഞ്ഞുമാറി. യൂണിവേഴ്‌സല്‍ സഹകരണ കോളജിനായി പണം പിരിച്ച വിഷയം ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ല. ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്.
പാര്‍ട്ടി ഫണ്ടില്‍നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. കമ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും ശശി സ്വീകരിച്ചുവെന്നാണ് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. ഇതേ തുടർന്ന് ശശിയെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽനിന്നു നീക്കം ചെയ്യാൻ സിപിഎം തീരുമാനിച്ചു.