തിരുവനന്തപുരം ∙ കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. ഇതേതുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ട് സഹയാത്രക്കാരി ബബിതയാണ് ഫോട്ടോയെടുത്തത്. നെയ്യറ്റിൻകരയിൽ വച്ചാണ് യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തത്. നാൽപതു രൂപ പെൺകുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്നതായി യാത്രക്കാരി പൊലീസിനെ അറിയിച്ചു. ഇവർ നെയ്യാറ്റിൻകരയിലാണ് ഇറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. ഇതേതുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ട് സഹയാത്രക്കാരി ബബിതയാണ് ഫോട്ടോയെടുത്തത്. നെയ്യറ്റിൻകരയിൽ വച്ചാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. ഇവർ നെയ്യാറ്റിൻകരയിലാണ് ഇറങ്ങിയത്. നാൽപതു രൂപ പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്നതായി ബബിത പൊലീസിനെ അറിയിച്ചു. 

പെൺകുട്ടിയെ കാണാതായ വിവരവുമായി സൈബർ സെൽ പുറത്തിറക്കിയ പോസ്റ്റർ കണ്ട് ബബിത പുലർച്ചെ മൂന്നരയോടെ ചിത്രം പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിൽ കയറിയ ശേഷമാണ് കുട്ടിയെ കണ്ടതെന്നും കരയുന്നത് കണ്ടാണ് ശ്രദ്ധിച്ചതെന്നും സഹയാത്രക്കാരി ബബിത പറഞ്ഞു. ധൈര്യമുള്ള ആളാണെന്ന് പെൺകുട്ടിയെ കണ്ടപ്പോൾ തോന്നിയെന്നും ബബിത പറഞ്ഞു. ചിത്രം ലഭിച്ച പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ കാണിച്ച് സ്ഥിരീകരിച്ചു. ട്രെയിനിൽ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാല വരെ പെൺകുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. പെൺകുട്ടിക്കായി വ്യാപക പരിശോധന തുടരുന്നതിനിടെയാണ് നിർണായകമായ ദൃശ്യം ലഭിച്ചത്. കഴക്കൂട്ടം എസ്ഐ, ഒരു വനിതാ എസ്ഐ എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്കു പുറപ്പെട്ടു. 

ADVERTISEMENT

മൂന്നു കിലോമീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ, ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 10 മണി മുതലാണു കുട്ടിയെ കാണാതായത്. കുട്ടിയുണ്ടെന്നു കരുതിയ, തിരുവനന്തപുരത്തു നിന്നു അസമിലേക്കുള്ള അരോണയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. ‌ട്രെയിന്‍ 15 മിനിറ്റോളം പിടിച്ചിട്ടായിരുന്നു പരിശോധന.

കഴക്കൂട്ടത്ത് താമസിക്കുന്ന കുട്ടിയെയാണു കാണാതായത്. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീടുവിട്ടിറങ്ങിയെന്നും ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്കായുള്ള തിരച്ചിലിനിടെ തൃശൂരിൽ തിരുപ്പൂരിൽ നിന്നു കാണാതായ മറ്റൊരു കുട്ടിയെ പൊലീസ് കണ്ടെത്തി.

English Summary:

Thirteen year old girl from Assam missing in Thiruvananthapuram