തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒഴുക്കില്‍പെട്ടു മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വച്ചു നല്‍കും. ഇതു സംബന്ധിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒഴുക്കില്‍പെട്ടു മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വച്ചു നല്‍കും. ഇതു സംബന്ധിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. വീടുവയ്ക്കാന്‍ ഉചിതമായ മൂന്നു സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാപഞ്ചായത്ത് കണ്ടെത്തി നല്‍കണം. ജോയിയുടെ അമ്മയ്ക്ക് വീടു വച്ച് നല്‍കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രനാണ് അറിയിച്ചത്. 

ജോയിയുടെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

English Summary:

Thiruvananthapuram Corporation Secures Compensation for Joy's Family