തിരുവനന്തപുരം ∙ വയനാട്ടിലെ ദുരന്ത മേഖലയില്‍ റിക്കവറി നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പെട്ടെന്നുള്ള ആവശ്യത്തിന് ഈടില്ലാതെ 20,000 രൂപ വരെ വായ്പ നല്‍കും. സഹായധനം മുന്‍ബാധ്യതകളുടെ തിരിച്ചടവിലേക്ക് എടുക്കില്ലെന്നും ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വയനാട്ടിലെ ദുരന്ത മേഖലയില്‍ റിക്കവറി നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പെട്ടെന്നുള്ള ആവശ്യത്തിന് ഈടില്ലാതെ 25,000 രൂപ വരെയുള്ള കൺസംഷൻ വായ്പ നല്‍കും. 30 മാസമായിരിക്കും ഈ വായ്പയുടെ തിരിച്ചടവ് സമയം.  സഹായധനം മുന്‍ബാധ്യതകളുടെ തിരിച്ചടവിലേക്ക് എടുക്കില്ലെന്നും ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

729 കുടുംബങ്ങളാണ് ക്യാംപുകളില്‍ ഉണ്ടായിരുന്നത്. 219 കുടുംബങ്ങളാണ് ഇപ്പോള്‍ ഉള്ളത്. മറ്റുള്ളവര്‍ വാടകവീട്ടിലേക്കോ ബന്ധുവീടുകളിലേക്കോ മാറി. വാടകവീട്ടിലേക്കു മാറിയവര്‍ക്കു വാടക സര്‍ക്കാര്‍ നല്‍കും. ദുരന്തത്തില്‍പെട്ട 119 പേരെയാണ് ഇനി കണ്ടെത്താനുളളത്. മരിച്ച 59 പേരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കി. 699 കുടുംബങ്ങള്‍ക്ക് 10,000 രൂപ നല്‍കി.

ADVERTISEMENT

വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം വേണ്ടെന്നു വച്ചു. മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്ക് ഓണത്തിന് ഇത്തവണ 13 സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. 36 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോ ഓണച്ചന്തകള്‍ ഈ വര്‍ഷവും പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ ആറു മുതലാണ് ഓണച്ചന്തകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മേഖലയിലുള്ളവരില്‍ നിന്നും ജൂലൈ 30 ന് ശേഷം പിടിച്ച ഇഎംഐകള്‍ അതത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകള്‍ നടത്തേണ്ടി വന്നവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ഈ തീരുമാനമെടുത്തത്.

ADVERTISEMENT

കാര്‍ഷികവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി എടുത്ത നിലവിലെ എല്ലാ വായ്പകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചര്‍ ചെയ്യുമെന്ന് യോഗം തീരുമാനിച്ചു. ഇഎംഐ തിരിച്ചടവില്‍ ഉള്‍പ്പെടെ വരുന്ന മാറ്റം ദുരന്തബാധിത മേഖലയിലുള്ളവര്‍ക്ക് അടിയന്തര ആശ്വാസം പകരുന്ന വിധത്തിലായിരിക്കും. അതോടൊപ്പം പുതിയ വായ്പകള്‍ നിബന്ധനകള്‍ ലഘൂകരിച്ച് വേഗത്തില്‍ നല്‍കുന്നതിനാവശ്യമായ തീരുമാനങ്ങളും കൈക്കൊള്ളും. 

ദുരിതബാധിതര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം അവരുടെ നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യതകള്‍ക്കുള്ള തിരിച്ചടവാക്കി മാറ്റില്ല. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരിതബാധിതരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇതുവഴി സാധിക്കും. ദുരന്തമേഖലയില്‍ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാന്‍ഡേറ്റുകള്‍ അവര്‍ക്ക് സാമ്പത്തികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ റിവ്യൂ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Chief Minister Pinarayi Vijayan announces halt to recovery proceedings in Wayanad landslide area