വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; മഹാരാഷ്ട്രയിൽ അധ്യാപകൻ പിടിയിൽ
മുംബൈ∙ എട്ടാം ക്ലാസ് വിദ്യാർഥികളായ ആറു പെൺകുട്ടികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകൻ പൊലീസ് പിടിയിൽ. ബദ്ലാപുരിൽ നാല് വയസ്സുള്ള രണ്ട് കുട്ടികളെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സംഭവം. അധ്യാപകൻ പ്രമോദ് സർദാറാണ് (42) പിടിയിലായത്.

മുംബൈ∙ എട്ടാം ക്ലാസ് വിദ്യാർഥികളായ ആറു പെൺകുട്ടികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകൻ പൊലീസ് പിടിയിൽ. ബദ്ലാപുരിൽ നാല് വയസ്സുള്ള രണ്ട് കുട്ടികളെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സംഭവം. അധ്യാപകൻ പ്രമോദ് സർദാറാണ് (42) പിടിയിലായത്. അകോല നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ബലാപുരിലാണ് സംഭവം നടന്നത്.
അധ്യാപകൻ നാലു മാസമായി വിദ്യാർഥിനികളെ അശ്ലീല ചിത്രങ്ങൾ കാണിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മൊബൈലില് വിഡിയോ കാണിച്ചശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും അധ്യാപകൻ സ്പർശിച്ചതായി കുട്ടികൾ പൊലീസിനു മൊഴി നൽകി. ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ സ്കൂൾ ടീച്ചർ വിവരം അറിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്കൂളിലെത്തി മൊഴിയെടുത്തപ്പോൾ, നടന്ന കാര്യങ്ങൾ വിദ്യാർഥിനികൾ തുറന്നു പറഞ്ഞു. പിന്നീട് കമ്മിറ്റി ഇക്കാര്യം പൊലീസിനെ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രമോദ് സർദാറിനെ അറസ്റ്റു ചെയ്തു.
ബദ്ലാപുരിൽ നാലു വയസ്സുളള രണ്ടു നഴ്സറി വിദ്യാർഥിനികളെ ശുചീകരണ ജീവനക്കാരൻ പീഡിപ്പിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ നിന്ന് തന്നെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രകോപിതരായ രക്ഷിതാക്കളും നഗരവാസികളും ചേർന്ന് കഴിഞ്ഞ ദിവസം ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയും സ്കൂൾ ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഈ മാസം 12നാണ് സ്കൂൾ ശുചിമുറിയിൽ വച്ച് കുട്ടികളെ പീഡിപ്പിച്ചത്.