മുംബൈ∙ എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇതോടെ പവാറിന്റെ സുരക്ഷയ്ക്കായി അറുപതിലധികം ഉദ്യോഗസ്ഥരെ വൈകാതെ ഏർപ്പെടുത്തും. എണ്‍പത്തിമൂന്നുകാരനായ പവാറിന്റെ വസതിയിലും രാജ്യത്തുടനീളമുള്ള യാത്രയ്ക്കിടയിലും സുരക്ഷയുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇതോടെ പവാറിന്റെ സുരക്ഷയ്ക്കായി അറുപതിലധികം ഉദ്യോഗസ്ഥരെ വൈകാതെ ഏർപ്പെടുത്തും. എണ്‍പത്തിമൂന്നുകാരനായ പവാറിന്റെ വസതിയിലും രാജ്യത്തുടനീളമുള്ള യാത്രയ്ക്കിടയിലും സുരക്ഷയുണ്ടാകും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി. 

തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശരദ് പവാറിന്റെ സുരക്ഷ വർധിപ്പിച്ചത് എന്നതും കൗതുകകരമാണ്. ബുധനാഴ്ചയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് സുപ്രിയ സുളെ തന്റെ ആവശ്യം ഉന്നയിച്ചത്. താനെ ജില്ലയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ ശുചീകരണത്തൊഴിലാളി നാലുവയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് സുപ്രിയ സുലെ തന്റെ സുരക്ഷ പിൻവലിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. 

ADVERTISEMENT

“ഞാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും മുൻ ജനപ്രതിനിധികൾക്കും സുരക്ഷ നൽകുന്നതിനു പൊലീസ് സേനയുടെ ഒരു പ്രധാന ഭാഗം ഉപയോഗിക്കുന്നു. നിയമപാലകരുടെ നിലവിലുള്ള ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ, അത്തരം സുരക്ഷാ ക്രമീകരണങ്ങൾ നിലനിർത്തുന്നത് അനുചിതമാണ്. അതിനാൽ, എന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ പിൻവലിക്കാനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി അവരെ പുനർനിയോഗിക്കാനും ഞാൻ ആഭ്യന്തര മന്ത്രിയോട് അഭ്യർഥിക്കുന്നു.’’ – എന്നായിരുന്നു സുപ്രിയ സുലേയുടെ ആവശ്യം.

English Summary:

Sharad Pawar Granted Z-Security as Daughter Supriya Sule Seeks Security Withdrawal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT