‘സിസോദിയ വന്നു, കേജ്‌രിവാൾ വരും’: മുദ്രാവാക്യവുമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘കേജ്‌രിവാൾ ആയേംഗെ’ (കേജ്‌രിവാൾ വരും) പ്രചാരണവുമായി ആം ആദ്മി പാർട്ടി. ‘സിസോദിയ ആ ഗയേ ഹേ, കേജ്‌രിവാൾ ആയേംഗെ (സിസോദിയ വന്നു, കേജ്‌രിവാൾ വരും)’ എന്നതാണു പുതിയ മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന

ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘കേജ്‌രിവാൾ ആയേംഗെ’ (കേജ്‌രിവാൾ വരും) പ്രചാരണവുമായി ആം ആദ്മി പാർട്ടി. ‘സിസോദിയ ആ ഗയേ ഹേ, കേജ്‌രിവാൾ ആയേംഗെ (സിസോദിയ വന്നു, കേജ്‌രിവാൾ വരും)’ എന്നതാണു പുതിയ മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേജ്‌രിവാളും കേന്ദ്ര സർക്കാരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് എഎപി.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടു ജയിലിലായിരുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാമ്യം ലഭിച്ചതിനു പിന്നാലെ ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ പദയാത്ര നടത്തുകയാണ്. ഡൽഹിയുടെ വികസനം മുടക്കാനാണു കേന്ദ്ര സർക്കാർ താനടക്കമുള്ള നേതാക്കളെ ജയിലിലടച്ചതെന്നു സുൽത്താൻപുർ മജ്‌രയിൽ സന്ദർശനം നടത്തിയ സിസോദിയ പറഞ്ഞു. ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വിചാരണക്കോടതി 27 വരെ നീട്ടിയിരുന്നു.