ADVERTISEMENT

കോഴിക്കോട്∙ ഹേമ കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നത് വളരെ പോസറ്റീവായ കാര്യങ്ങളാണെന്നാണ് കരുതുന്നതെന്ന് നടൻ ജോയ് മാത്യു. നാലരക്കൊല്ലം ഈ റിപ്പോർട്ട് പൂഴ്ത്തിവച്ചതിന്റെ കാരണം മനസിലാകുന്നില്ല. റിപ്പോർട്ട് പുറത്തുവന്ന സ്ഥിതിക്ക് മലയാള സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തണം. ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കരുത്. അങ്ങനെ സാമാന്യവത്കരിക്കുമ്പോൾ നമ്മൾ ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകളെല്ലാം ഇങ്ങനെയൊക്കെ തന്നെയാണെന്ന് സമൂഹത്തിന് ഒരു തോന്നലുണ്ടാകും.

പവർ ഗ്രൂപ്പ് എല്ലായിടത്തും ഉണ്ട്. സിനിമയിൽ അതില്ലെന്ന് പറയുന്നില്ല. രാഷ്ട്രീയത്തിലും മീഡിയയിലും പവർ ഗ്രൂപ്പുണ്ട്. പക്ഷേ അവർ വിചാരിച്ചിൽ ഒരു ആർട്ടിസ്റ്റിനെയും ഒതുക്കാൻ പറ്റില്ല. തിലകനെയൊക്കെ ഒതുക്കിയിട്ടും തിരിച്ചുവിളിക്കേണ്ടി വന്നില്ലേ. ഒരാൾക്ക് കഴിവുണ്ടെങ്കിൽ അങ്ങനെ ഏതെങ്കിലും വ്യക്തികൾക്കോ സംഘടനയ്‌ക്കോ അയാളെ മാറ്റിനിർത്താനാവില്ല. 

സാമ്പത്തികം കൈകാര്യം ചെയ്യുന്ന മേഖലയായതിനാൽ വലിയ മത്സരമുള്ള ഇടമാണിത്. താരരാജാക്കന്മാരൊന്നും സിനിമയിലില്ല. അങ്ങനെയുണ്ടെങ്കിൽ അവർ അഭിനയിക്കുന്ന എല്ലാ സിനിമയും ഹിറ്റാകണം. നല്ല നടീനടന്മാർ മാത്രമേ ഇവിടെയുള്ളൂ. സിനിമയിലെ സാഹചര്യം മെച്ചപ്പെടുത്താൻ അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് ഉടൻ ചർച്ച ചെയ്യും. അതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കും. കോൺക്ലേവ് എന്ന പരിപാടി ഉചിതമല്ല. അങ്ങനെ പരാതിക്കാരെയും മറ്റുള്ളവരെയും  ഇരുത്തി ചർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇത്.

English Summary:

Joy Mathew Demands Action, Questions Delay in Hema Commission Report Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com