നടുറോഡിൽ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഗുണ്ടാ കുടിപ്പകയെന്ന് നിഗമനം
കോട്ടയം∙ ചങ്ങനാശ്ശേരി നഗരമധ്യത്തിൽ രാത്രി നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കാപ്പാ കേസുകളിലും ക്രിമിനൽ കേസുകളിലുമുൾപ്പെടെ പ്രതിയായ ഛോട്ടാ ഷമീർ എന്ന് വിളിക്കുന്ന ഫാത്തിമാപുരം സ്വദേശി ഷമീർ ഷായ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.

കോട്ടയം∙ ചങ്ങനാശ്ശേരി നഗരമധ്യത്തിൽ രാത്രി നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കാപ്പാ കേസുകളിലും ക്രിമിനൽ കേസുകളിലുമുൾപ്പെടെ പ്രതിയായ ഛോട്ടാ ഷമീർ എന്ന് വിളിക്കുന്ന ഫാത്തിമാപുരം സ്വദേശി ഷമീർ ഷായ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11.30നു കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം ജനറൽ ആശുപത്രി റോഡിലാണ് ആക്രമണം നടന്നത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. ആക്രമണം നടത്തിയവർ ഒളിവിലാണ്.
ആശുപത്രി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷമീറിനെ അക്രമികൾ കാറിൽ പിന്തുടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നിറങ്ങിയവർ ആയുധങ്ങളുപയോഗിച്ചു തുടരെ വെട്ടി. തുടർന്ന് ആക്രമണം നടത്തിയവർ സംഭവ സ്‌ഥലത്തുനിന്നും രക്ഷപ്പെട്ടു. സ്‌ഥലത്തെത്തിയ പൊലീസ് ഷമീറിനെ ആദ്യം സമീപത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ തലയ്ക്കും കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ഷമീറിന്റെ എതിർ ഗ്രൂപ്പുകളിലുള്ള ഗുണ്ടകളെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവസ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കാറിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.