തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമാ മേഖലയെയും സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ലൈംഗിക ആരോപണം. ബംഗാളി നടി ശ്രീലേഖ മിത്രയാണ്, രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചത്. എന്നാൽ രഞ്ജിത്തിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമാ മേഖലയെയും സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ലൈംഗിക ആരോപണം. ബംഗാളി നടി ശ്രീലേഖ മിത്രയാണ്, രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചത്. എന്നാൽ രഞ്ജിത്തിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ നിലപാട് മയപ്പെടുത്തി മന്ത്രി രംഗത്തെത്തി. ചലച്ചിത്ര മേഖലയിലെ വനിതകള്‍ ഉള്‍പ്പെടെ കടുത്ത രീതിയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയതോടെയാണു രഞ്ജിത്തിനെ കൈവിട്ടു കളംമാറി ചവിട്ടാന്‍ മന്ത്രി ഉള്‍പ്പെടെ നിര്‍ബന്ധിതരായത്. അതേസമയം, ആരോപണത്തിൽ ഉറച്ചു നിൽക്കുന്നെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര പറഞ്ഞു. തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം. ബംഗാളിൽനിന്ന് കേസുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തില്‍ നിന്ന് ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് നടി ഉർവശിയുടെ പ്രതികരണവും ചർച്ചയായി. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ‘അമ്മ’ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് ഉർവശി പറഞ്ഞു. ഒഴുകിയും തെന്നി മാറിയും ആലോചിക്കാം എന്നുമെല്ലാം പറയാതെ വളരെ ശക്തമായി സംഘടന നിലകൊള്ളണം. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണം. സിനിമയിൽ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉർവശി പറഞ്ഞു.

അതേസമയം, ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതാണ് ദേശീയതലത്തിൽനിന്നുള്ള പ്രധാനവാർത്ത. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

English Summary:

Daily News Wrap: 2024 August 24