തുടർച്ചയായ അവധി, ഹരിയാന തിരഞ്ഞെടുപ്പ് തീയതി നീട്ടിവയ്ക്കണമെന്ന് ബിജെപി
ചണ്ഡീഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് കത്തെഴുതി ബിജെപി. തിരഞ്ഞെടുപ്പു ദിനമായ ഒക്ടോബർ 1നു മുൻപും ശേഷമുള്ള അവധി ദിനങ്ങൾ ചൂട്ടിക്കാട്ടിയാണു ബിജെപിയുടെ ഹരിയാന ഘടകം നേതാവ് മോഹൻ ലാൽ ബഡോലി കത്ത് അയച്ചത്.

ചണ്ഡീഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് കത്തെഴുതി ബിജെപി. തിരഞ്ഞെടുപ്പു ദിനമായ ഒക്ടോബർ 1നു മുൻപും ശേഷമുള്ള അവധി ദിനങ്ങൾ ചൂട്ടിക്കാട്ടിയാണു ബിജെപിയുടെ ഹരിയാന ഘടകം നേതാവ് മോഹൻ ലാൽ ബഡോലി കത്ത് അയച്ചത്. ഈ ദിവസങ്ങളിൽ ആളുകൾ അവധിദിനം ആഘോഷിക്കാൻ പോകുമെന്നും ഇത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നും മോഹൻ ലാൽ ബഡോലി കത്തിൽ പറയുന്നു. ബിജെപി പരാജയം അംഗീകരിച്ചെന്നായിരുന്നു ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് ദിവസമായ ഒക്ടോബർ ഒന്നിനു മുൻപുള്ള ദിവസങ്ങളിലും തൊട്ടടുത്ത ദിവസവും അവധി ദിനമാണെന്നു തിരഞ്ഞെടുപ്പ് മാനേജ്‍മെന്റ് കമ്മിറ്റി അംഗമായ വരീന്ദർ ഗാർഗ് പറഞ്ഞു. ‘‘സെപ്റ്റംബർ 28 ശനിയാഴ്ച പലർക്കും തിരഞ്ഞെടുപ്പ് ദിവസമായ ഒക്ടോബർ ഒന്നാം തീയതിയും പിറ്റേന്നു ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടും അവധിദിനമാണ്. ഹാരാജ അഗ്രസെന്‍ ജയന്തി പ്രമാണിച്ച് ഒക്ടോബര്‍ മൂന്നാം തീയതിയും അവധിയാണ്’’– വരീന്ദർ ഗാർഗ് വിശദീകരിച്ചു. കത്ത് ലഭിച്ചതായി ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർ പങ്കജ് അഗർവാൾ സ്ഥിരീകരിച്ചു.