കായൽ കയ്യേറി നിർമാണം: നടൻ നാഗാർജുനയുടെ കൺവൻഷൻ സെന്റർ പൊളിച്ചു മാറ്റി
ഹൈദരാബാദ്∙ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്ററിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തെലങ്കാന സർക്കാർ ഏജൻസി. മദാപൂരിലെ എൻ – കൺവെൻഷൻ സെ്ന്ററിലെ വലിയൊരു ഭാഗം കെട്ടിടങ്ങളാണ് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര) പൊളിച്ചു മാറ്റിയത്. ശനിയാഴ്ച പുലർച്ചെ ഇവിടെയെത്തിയ ഉദ്യോഗസ്ഥർ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ വിഡിയോ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മദാപൂരിലെ തടാകത്തിൻ്റെ ബഫർ സോണിലാണ് കൺവെൻഷൻ സെൻ്റർ നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത്. ‘ഹൈഡ്ര’യുടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ 4 വലിയ ബുൾഡോസറുകളുമായി എത്തിയാണ് കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിയിലേക്കു കടന്നത്. വർഷങ്ങളായി കൺവൻഷൻ സെന്ററിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടക്കുന്നുണ്ടായിരുന്നു. രണ്ടേക്കറോളം ബഫർ സോൺ കയ്യേറി കൺവൻഷൻ സെന്റർ നിർമിച്ചുവെന്നാണ് ‘ഹൈഡ്ര’ കണ്ടെത്തിയിരിക്കുന്നത്.
10 ഏക്കർ ഭൂമിയിലായി പരന്നുകിടക്കുന്ന കൺവൻഷൻ സെന്ററിൽ വച്ചാണ്, 2015ൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ മകൾ നിമിഷയുടെ വിവാഹനിശ്ചയം നടന്നത് .കൈയേറ്റങ്ങൾ തടയുന്നതിനും തടാക പ്രദേശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ‘ഹൈഡ്ര’ കൂടുതൽ ഊന്നൽ നൽകുകയാണ്.