സെഡ് പ്ലസ് സുരക്ഷ രഹസ്യം ചോർത്താനോ?: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംശയം പങ്കുവച്ച് ശരദ് പവാർ
തന്റെ സുരക്ഷ കൂട്ടിയതിൽ സംശയം പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കഴിഞ്ഞ ദിവസമാണ് പവാറിനു കേന്ദ്ര സർക്കാർ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇതനുസരിച്ച് 55 സിആർപിഎഫ് ജവാൻമാർ സുരക്ഷയ്ക്കായുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനാണ് കൂടുതൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതെന്ന സംശയം പവാർ പങ്കുവച്ചു. എന്തുകൊണ്ടാണ് സുരക്ഷ വർധിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ∙ തന്റെ സുരക്ഷ കൂട്ടിയതിൽ സംശയം പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കഴിഞ്ഞ ദിവസമാണ് പവാറിനു കേന്ദ്ര സർക്കാർ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇതനുസരിച്ച് 55 സിആർപിഎഫ് ജവാൻമാർ സുരക്ഷയ്ക്കായുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനാണ് കൂടുതൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതെന്ന സംശയം പവാർ പങ്കുവച്ചു. എന്തുകൊണ്ടാണ് സുരക്ഷ വർധിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘കേന്ദ്ര ഏജൻസികൾ നിർദേശിച്ചതിനാലാണ് സുരക്ഷ കൂട്ടിയത്. മൂന്നുപേരുടെ സുരക്ഷയാണ് വർധിപ്പിക്കുന്നതെന്നാണ് അവർ പറഞ്ഞത്. അമിത് ഷാ, മോഹൻ ഭാഗവത് എന്നിവർക്കും സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു’’ – ശരദ് പവാർ പ്രതികരിച്ചു. വിഐപികളുടെ സുരക്ഷ സെഡ് പ്ലസ്, സെഡ്, വൈ പ്ലസ്, വൈ, എക്സ് കാറ്റഗറിയായാണ് നൽകുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48ൽ 30 സീറ്റും ജയിച്ചത് എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ), കോൺഗ്രസ് എന്നിവരടങ്ങിയ മഹാ വികാസ് അഘാഡി സഖ്യമാണ്. ഒക്ടോബർ – നവംബർ മാസങ്ങളിൽ 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.