കണ്ണൂർ∙ നടിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന ആളായാലും നടപടിയുണ്ടാകണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാരിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടും. ആരോപണം വന്ന സ്ഥിതിക്ക് പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയാറാകും എന്നാണ് താൻ കരുതുന്നതെന്നും പി.സതീദേവി പറഞ്ഞു. നടിയുടെ പരാതി കണ്ടിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്. പരാതി രേഖാമൂലം ഉന്നയിച്ചാൽ അന്വേഷണവും നടപടിയുമുണ്ടാകണം. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റി നിർത്തണോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ആരോപണം തെളിയുന്ന പക്ഷം, തെറ്റായ പ്രവൃത്തികൾ ചെയ്ത ആളുകൾ ഉന്നതസ്ഥാനത്തിരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ല.

ADVERTISEMENT

കുറ്റം ചെയ്തെന്ന വസ്തുത പുറത്തുവന്നാൽ അധികാരസ്ഥാനങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കരുത് എന്നാണ് വനിത കമ്മിഷന്റെ അഭിപ്രായം. സ്ത്രീകൾ ആരും ആശങ്കപ്പെടേണ്ടതില്ല. പാരാതിപ്പെടാൻ ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ മുന്നോട്ടു വരണം. പ്രശ്നങ്ങൾ സഹിച്ചു കഴിയേണ്ടവരാണ് എന്ന ധാരണ സ്ത്രീകൾക്കു വേണ്ട. രാജ്യത്ത് നിയമങ്ങളുണ്ട്. പരാതിപ്പെട്ടാൽ അപമാനം സംഭവിക്കുന്നു എന്ന ധാരണ മാറണം. ആർജവത്തോടെ പരാതി പറയാൻ മുന്നോട്ടുവരണം. അതിനുള്ള ആത്മധൈര്യം എതു മേഖലയിലായാലും സ്ത്രീകൾ കാട്ടണം. അവർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തും.

ഉന്നതർക്കെതിരെ പരാതി വന്നപ്പോൾ മുൻപും സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്ന് പി.സതീദേവി പറഞ്ഞു. ഒരു നടി പരാതി നൽകിയപ്പോൾ നടനെ അറസ്റ്റു ചെയ്തു. തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടിയെടുക്കും. രഞ്ജിത്തിനെതിരായ ആരോപണം ഇന്നലെ വന്നതാണ്. അന്വേഷണം നടക്കണം. ആരോപണത്തിന് അടിസ്ഥാനമായ സംഭവം വർഷങ്ങൾക്ക് മുൻപ് ഉണ്ടായതായാണ്. വനിതാ കമ്മിഷനു മുൻപിൽ പരാതി എത്തിയാൽ നടപടിയെടുക്കും. മാധ്യമങ്ങളിലൂടെ അറിഞ്ഞതിനാൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും പി.സതീദേവി പറഞ്ഞു.

English Summary:

Women Must Speak Out: Kerala Women's Commission Assures Action in Sreelekha Mitra-Ranjith Case