‘തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം; കേരളത്തിൽനിന്ന് സഹായിച്ചാൽ നടപടിയുമായി മുന്നോട്ട്’
കോട്ടയം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം. ബംഗാളിൽനിന്ന് കേസുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തില്‍ നിന്ന് ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം എന്നാണ് നടി വെളിപ്പെടുത്തിയത്.