പാക്കിസ്ഥാനിൽ മണിക്കൂറുകൾക്കിടെ 2 ബസ് അപകടം; 36 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച 2 ബസ് അപകടങ്ങളിൽ 36 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. മുസ്‌ലിം തീർഥാടകരുമായി പോകുകയായിരുന്ന ബസ് തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഹൈവേയിൽനിന്നു കൊക്കയിലേക്കു മറിഞ്ഞുവീണായിരുന്നു ആദ്യ അപകടം. 12 പേർ മരിക്കുകയും 32

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച 2 ബസ് അപകടങ്ങളിൽ 36 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. മുസ്‌ലിം തീർഥാടകരുമായി പോകുകയായിരുന്ന ബസ് തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഹൈവേയിൽനിന്നു കൊക്കയിലേക്കു മറിഞ്ഞുവീണായിരുന്നു ആദ്യ അപകടം. 12 പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ലോക്കൽ പൊലീസ് മേധാവി ഖാസി സാബിർ പറഞ്ഞു. കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ കഹുട്ട ജില്ലയിൽ മറ്റൊരു ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 2 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 24 പേരാണു മരിച്ചത്. 7 പേർക്കു പരുക്കേറ്റു. പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവർ അനുശോചിച്ചു.