‘പ്രശ്നം ഇത്ര വഷളാക്കിയതു സംസ്ഥാന സർക്കാർ; റിപ്പോർട്ട് കിട്ടിയപ്പോൾ നടപടി സ്വീകരിക്കണമായിരുന്നു’
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിനു ഗുരുതര വീഴ്ചയെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് പൂഴ്ത്തിവച്ചതു മുതൽ സർക്കാർ ഗുരുതര തെറ്റാണു ചെയ്തിട്ടുള്ളത്. ഈ പ്രശ്നം ഇത്ര വഷളാക്കിയതു സംസ്ഥാന സർക്കാരാണ്. സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി

തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിനു ഗുരുതര വീഴ്ചയെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് പൂഴ്ത്തിവച്ചതു മുതൽ സർക്കാർ ഗുരുതര തെറ്റാണു ചെയ്തിട്ടുള്ളത്. ഈ പ്രശ്നം ഇത്ര വഷളാക്കിയതു സംസ്ഥാന സർക്കാരാണ്. സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങൾ പൂഴ്ത്തിവച്ചു. ഈ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ നടപടി സ്വീകരിക്കണമായിരുന്നു.
സിനിമാരംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളും സംശയത്തിന്റെ നിഴലിൽ വന്നിരിക്കുന്ന അവസ്ഥ കേരളത്തിനും സിനിമാ മേഖലയ്ക്കും ഗുണകരമല്ല. മലയാള സിനിമയ്ക്ക് അപമാനമാണ് ഇപ്പോഴത്തെ അവസ്ഥ. ഇനിയെങ്കിലും സർക്കാർ അടിയന്തരമായി ഇടപെടണം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സിനിമാ രംഗത്തിന്റെ അന്തസ്സും പരിശുദ്ധിയും നിലനിർത്തണം.
ഈ സംഭവ വികാസങ്ങളിൽ സാംസ്കാരിക മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം രാവിലെ ഒന്ന് പറയുന്നു, ഉച്ചയ്ക്കു മറ്റൊന്നു പറയുന്നു. വൈകിട്ട് എല്ലാം മാറ്റി പറയുന്നു. മന്ത്രിമാർ പരസ്പരവിരുദ്ധമായി പറയുന്നു. ഇതൊന്നും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.