ആപ്പിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു; ടെലഗ്രാം സിഇഒ പാവല്‍ ഡ്യൂറോവ് അറസ്റ്റിൽ
പാരിസ്∙ ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമായ പാവല്‍ ഡ്യൂറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായി. ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ഡ്യൂറോവ് അറസ്റ്റിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്.

പാരിസ്∙ ടെലഗ്രാം സിഇഒ പാവല്‍ ഡ്യൂറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായി. ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ് അറസ്റ്റിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പാവല്‍ ഡ്യൂറോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന തെളിവുകൾ ഏജന്‍സികള്‍ കണ്ടെത്തിയതായാണ് സൂചന.
ലഹരിമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. അസര്‍ബൈജാനിലെ ബകുവില്‍നിന്നാണ് പാവല്‍ ഡ്യൂറോവ് ഫ്രാൻസിലേക്കെത്തിയത്. 2013ലാണ് പാവല്‍ ഡ്യൂറോവ് ടെലഗ്രാം സ്ഥാപിച്ചത്. സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയാതെ 2014ൽ റഷ്യവിട്ടു. സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാത്തതിന് 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചെങ്കിലും 2021ൽ വിലക്ക് പിൻവലിച്ചു.