കൽപറ്റ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് പിഡിഎന്‍എ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസെസ്മെന്റ്) സംഘം വിവിധ മേഖലകളിൽ പഠനം ആരംഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പിഡിഎന്‍എ സംഘം നടത്തുന്നതെന്ന് സംഘത്തലവനും സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രഫ. ആര്‍.പ്രദീപ്കുമാര്‍ പറഞ്ഞു. ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് ദേശീയ–സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, വിവിധ വകുപ്പുകൾ എന്നിവയുമായി പിഡിഎന്‍എ സംഘം നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുള്‍പൊട്ടലില്‍ സമഗ്രതല സ്പര്‍ശിയായ പഠനമാണ് സംഘം ഉദ്ദേശിക്കുന്നത്. ദുരന്തബാധിതരായ മുഴുവനാളുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഹ്രസ്വ ഇടക്കാല ദീര്‍ഘകാല വീക്ഷണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രഫ.ആര്‍.പ്രദീപ്കുമാര്‍ വ്യക്തമാക്കി.

ADVERTISEMENT

ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും സമഗ്ര നിരീക്ഷണം ആവശ്യമാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ വിപുലമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കണം. നാശനഷ്ടം കണക്കാക്കുമ്പോള്‍ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെ യഥാർഥ നഷ്ടം വിലയിരുത്തണം. സംസ്ഥാനം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് ജില്ലയില്‍ സംഭവിച്ചത്. ജനങ്ങളുടെ ജീവനോപാധിക്ക് പ്രാധാന്യം കൊടുക്കണം. ഉപജീവന മേഖലയില്‍ വളരെ ചെറിയ സംരംഭങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കേണ്ടതുണ്ട്. എല്ലാവരെയും ഉള്‍കൊള്ളുന്ന വളരെ അഭികാമ്യമായ പുനരധിവാസമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ടൗണ്‍ഷിപ്പ് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ വരണം. സംസ്ഥാന സര്‍ക്കാര്‍ വളരെ പ്രാധാന്യത്തോടെയാണ് സംഘത്തിന്റെ പഠനത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ദുരന്തം സംഭവിച്ച ദിവസം മുതല്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തിന്റെ വ്യാപ്തി, നഷ്ടങ്ങള്‍, വിവിധ സംവിധാനങ്ങള്‍ എന്നിവ അവതരിപ്പിച്ചു. പിഡിഎന്‍എ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 31 വരെ വിവിധ മേഖലകളിലായി നടക്കും. മാര്‍ഗനിര്‍ദേശവും സാങ്കേതിക സഹായവും നല്‍കുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും ജില്ലയിലുണ്ട്. ടി.സിദ്ദിഖ് എംഎൽഎ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Landslide Disaster: PDNA Team Begins Comprehensive Assessment in Mundakkai and Chooralmala