‘ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ല, ഒഴിയുന്നതാണ് നല്ലത്; പുതിയ തലമുറ വരട്ടെ’: വാട്സാപ്പിൽ മോഹൻലാൽ
കൊച്ചി∙ അമ്മയിലെ കൂട്ടരാജിയ്ക്ക് പിന്നിലെ വിശദാംശങ്ങൾ പുറത്ത്. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻലാൽ വാട്സാപ്പിൽ പറഞ്ഞു.

കൊച്ചി∙ അമ്മയിലെ കൂട്ടരാജിയ്ക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത്. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻലാൽ വാട്സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. നേതൃത്വത്തോടുള്ള എതിർപ്പ് സംഘടനയെ തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിച്ചേർന്നത്.
നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുടെ നേതൃത്വത്തിലാവും വിതരണം ചെയ്യുക. രണ്ടു മാസത്തിനു ശേഷമാകും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.