ADVERTISEMENT

ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറനെ നിരീക്ഷിച്ച ജാർഖണ്ഡിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെളിപ്പെടുത്തൽ. ജെഎംഎം വിട്ട് ചംപയ് സോറൻ ബിജെപിയിൽ ചേരാനിരിക്കെയാണ് പരാമർശം. ചംപയ് സോറൻ എവിടെ പോയാലും നിരീക്ഷിക്കാനായിരുന്നു ജാർഖണ്ഡ് സർക്കാർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 

‘‘ചംപയ് സോറനെ ജാർഖണ്ഡ് പൊലീസ് പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്തു. ചംപയ് സോറൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. രാജിവയ്ക്കാത്ത കാലം വരെ അദ്ദേഹം ജാർഖണ്ഡ് സർക്കാരിലെ മന്ത്രിയും മുൻ മുഖ്യമന്ത്രിയുമാണ്. ഒരാഴ്ച മുമ്പ് അദ്ദേഹം ഡൽഹിയിൽ പോയി മൂന്നു ദിവസം ചെലവഴിച്ചു. ഓഗസ്റ്റ് 26ന് വീണ്ടും ഡൽഹിക്ക് പോയിരുന്നു. രണ്ടു തവണയും അദ്ദേഹം താജ് ഹോട്ടലിലാണ് താമസിച്ചത്. രണ്ടു തവണയും ഡൽഹിയിൽ പോയപ്പോൾ ജാർഖണ്ഡിലെ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തെ പിന്തുടർന്നതായി തെളിഞ്ഞു. ചംപയ് സോറനെ പിന്തുടർന്ന രണ്ട് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്’’ – ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ചംപയ് സോറൻ ജാർഖണ്ഡിലും ഡൽഹിയിലും എവിടെ പോയാലും ട്രാക്ക് ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ഈ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഫോണും ചോർത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഹിമന്ത ആരോപിച്ചു.

English Summary:

Assam CM Reveals Jharkhand Officers Spied on Champayi Soren at Delhi's Taj Hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com