മീടൂ ആരോപണത്തിൽ മലയാള സിനിമ ആടിയുലയുന്ന കാഴ്ചയാണ് വാർത്തകളിൽ നിറഞ്ഞത്. സിപിഎം എംഎൽഎയും നടനുമായ മുകേഷിനെതിരെ പ്രതിഷേധവുമായി സ്ത്രീപക്ഷ പ്രവർത്തകർ രംഗത്തെത്തി. സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കുമെന്നായിരുന്നു ആദ്യം കരുതിയെങ്കിലും ഇത് സംഭവിച്ചില്ല. പിന്നാലെ സമിതിയിൽനിന്ന് ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം ലൈംഗികാതിക്രമം നടത്തിയതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് പത്തു ദിവസം തികയുമ്പോഴാണ് ഫെഫ്‌കയുടെ പ്രതികരണം. 

ADVERTISEMENT

രാമനിലയത്തിൽ വച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂർ സിറ്റി എസിപിക്കു കമ്മിഷണർ നിർദേശം നൽകിയത്. തന്റെ വഴി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിയും പരാതി നൽകിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ സുരക്ഷ, കേന്ദ്രസർക്കാർ വർധിപ്പിച്ചു.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്തെത്തി. പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദവും എല്ലായിടത്തും ഉള്ളതാണെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു.

ADVERTISEMENT

അതേസമയം, പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരുഹത തുടരുകയാണ്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ്‌ ജിതിനെയാണ് (30) കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം. ജിതിന്റെ ഫോൺ പൊലീസ് സംഘം പരിശോധിക്കുകയാണ്. ഇതിൽ നിന്ന് നിർണായക വിവരം ലഭിക്കുമെന്നാണ് സൂചന.

മറ്റൊരു പ്രധാനവാർത്ത ജനപ്രിയ മെസേജിങ് ആപ്പായ ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം നടക്കുന്നുവെന്നാണ്. ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നലെയാണ്, ആപ്പിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ആപ്പിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

English Summary:

Major news developments on August 28

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT