‘ഇന്ത്യൻ ട്രെയിനുകളെ ലക്ഷ്യമാക്കി ആക്രമണം നടത്തണം’: ആഹ്വാനവുമായി ഫർഹത്തുല്ല ഘോരി
ഇന്ത്യയിൽ ട്രെയിനുകൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തണമെന്ന ആഹ്വാനവുമായി രാമേശ്വരം കഫേ സ്ഫോടനത്തിന്റെ സൂത്രധാരനായ ഭീകരൻ ഫർഹത്തുല്ല ഘോരി. ഘോരിയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഇന്റലിജൻസ് ഏജൻസികൾ നിരീക്ഷണം ശക്തമാക്കി.

ന്യൂഡൽഹി∙ ഇന്ത്യയിൽ ട്രെയിനുകൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തണമെന്ന ആഹ്വാനവുമായി രാമേശ്വരം കഫേ സ്ഫോടനത്തിന്റെ സൂത്രധാരനായ ഭീകരൻ ഫർഹത്തുല്ല ഘോരി. ഘോരിയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഇന്റലിജൻസ് ഏജൻസികൾ നിരീക്ഷണം ശക്തമാക്കി.
ഭീകരസംഘടനകളുടെ സ്ലീപ്പിങ് സെല്ലുകൾ ഇന്ത്യയിലെ റെയിൽവേ ശൃംഖല ആക്രമിക്കണമെന്നാണ് ഘോരി വിഡിയോയിൽ ആഹ്വാനം ചെയ്യുന്നത്. ബോംബ് സ്ഫോടനമടക്കം ഇതിനായുള്ള വിവിധ രീതികളും ഘോരി വിവരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. റെയിൽവേയ്ക്കൊപ്പം പെട്രോളിയം പൈപ്പ്‌ലൈനുകളെയും ഹിന്ദു നേതാക്കളെയും ലക്ഷ്യമിടാനും ഇയാൾ പറയുന്നു. ഇ.ഡിയേയും എൻഐഎയും ഉപയോഗിച്ച് വസ്തുക്കൾ കണ്ടുകെട്ടി സ്ലീപ്പിങ് സെല്ലുകളെ ഇന്ത്യ നിർവീര്യമാക്കുകയാണെന്നും എന്നാൽ ഇതിനു തിരിച്ചടി നൽകി സർക്കാരിനെ വിറപ്പിക്കുമെന്നും ഇയാൾ പറയുന്നു.
മൂന്നാഴ്ച മുൻപ് സമൂഹമാധ്യത്തിലാണ് ഘോരിയുടെ വിഡിയോ വന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. ഘോരി നിലവിൽ പാക്കിസ്ഥാനിലുണ്ടെന്നാണ് കരുതുന്നത്. മാർച്ച് 1ന് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഘോരി. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ സ്ലീപ്പർ സെല്ലിനെ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.