മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല; തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണം: ഇ.ശ്രീധരൻ
കോഴിക്കോട്∙ മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിനു ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചർച്ചകൾ നടക്കുകയും ഡാം ഡി കമ്മിഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. ലോക്സഭയിൽ അടക്കം കേരളത്തിലെ എംപിമാർ പുതിയ ഡാം വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. പിന്നാലെയാണ് ശ്രീധരൻ അഭിപ്രായം വ്യക്തമാക്കിയത്.
നാലു കിലോമീറ്റർ നീളത്തിലും ആറു മീറ്റർ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്ന് ശ്രീധരൻ പറഞ്ഞു. ഡാം നിർമാണം ചെലവേറിയതാണ്. ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണം. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കും. സുപ്രീംകോടതിക്കും വിഷയത്തിൽ എതിർപ്പ് ഉണ്ടാകില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.