കോട്ടയം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ, സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ തയാറെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു.

കോട്ടയം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ, സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ തയാറെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ, സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ തയാറെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ, സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ തയാറെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു. ഷാജി എൻ.കരുണിന് ചെയർമാൻ പദവി നൽകി കമലിനെ കെഎസ്എഫ്‍ഡിസി ചെയർമാൻ സ്ഥാനത്തേക്കു നിയോഗിക്കാൻ നീക്കമുണ്ടെന്നാണു വിവരം. സർക്കാരിന് അത്തരമൊരു ആലോചനയുണ്ടെങ്കിൽ കെഎസ്എഫ്ഡിസി ചെയർമാൻ പദവി ഏറ്റെടുക്കാൻ തയാറാണെന്ന് കമലും പറഞ്ഞു.

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌കെ) മൂന്നു മാസമേ ഉള്ളൂവെന്നതിനാലാണ് ഷാജി എന്‍.കരുണിനെ ഒരിക്കല്‍ക്കൂടി ചെയര്‍മാനായി പരിഗണിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഷാജി എന്‍.കരുണ്‍ എതിര്‍പ്പോ അസൗകര്യമോ അറിയിച്ചാല്‍ മാത്രം ഇനി മറ്റു പേരുകള്‍ പരിഗണിച്ചാൽ മതിയെന്നാണു തീരുമാനം. ചലച്ചിത്ര അക്കാദമിക്ക് ആദ്യ വനിതാ ചെയർപഴ്സൻ എന്ന നിലയിൽ ബീനാ പോളിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നെങ്കിലും വിവിധ തലങ്ങളിൽനിന്നുയർന്ന എതിർപ്പ് സർക്കാരിനെ പിന്നോട്ടുവലിച്ചു. ബീനാ പോളിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ക്യാംപെയ്നും സർക്കാരിനെ ചിന്തിപ്പിച്ചു.

ADVERTISEMENT

അക്കാദമി അംഗമായിരിക്കെ ബീന, സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന് ഇടതുപക്ഷ അനുഭാവികളായ ചില ചലച്ചിത്ര പ്രവർത്തകർ പറയുന്നു. ബീനയ്ക്കു പകരം മറ്റൊരു വനിതയെ കണ്ടെത്താൻ സാധിക്കാത്തതും സർക്കാരിനെ വിഷമവൃത്തത്തിലാക്കി. നടി രേവതിയുടെ പേരു ചർച്ചയ്ക്കു വന്നെങ്കിലും ബിജെപി അനുഭാവിയാണ് അവർ എന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രത്തെ അനുകൂലിച്ചു രേവതി രംഗത്തെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. 

‘‘സർക്കാർ തലത്തിൽ എന്നോട് ആരും സംസാരിച്ചിട്ടില്ല. സർക്കാർ ആവശ്യപ്പെട്ടാൽ സഹായിക്കാൻ തയാറാണ്. ഐഎഫ്എഫ്കെ നടത്തുക എന്നതാണ് പ്രധാനം. അതു മുടങ്ങാൻ പാടില്ല. ചലച്ചിത്ര മേളയുടെ നടത്തിപ്പിന് എല്ലാ സഹായങ്ങളും നൽകാൻ തയാറാണ്. ഞാനായിരുന്നു അക്കാദമിയുടെ ആദ്യ ചെയർമാൻ. അത്തരത്തിൽ ഞാൻ കൂടി തുടങ്ങിവച്ചതാണ് ചലച്ചിത്ര മേള. ആദ്യകാലത്തൊക്കെ മേള നടത്താനും അതിനൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനും ബുദ്ധിമുട്ടായിരുന്നു. അതെല്ലാം ഭംഗിയായി നടന്നു. അത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. കഴിഞ്ഞതവണയും മേളയുടെ നടത്തിപ്പിനായി രഞ്ജിത്തിനെ ഞാൻ സഹായിച്ചിരുന്നു’’ – ഷാജി എൻ. കരുൺ പറഞ്ഞു. 

ADVERTISEMENT

‘‘ഷാജി സർ മിടുക്കനാണ്. അദ്ദേഹം അക്കാദമി ചെയർമാൻ പദവിയിലേക്ക് എത്തിയാൽ സ്വാഗതം ചെയ്യും. ചലച്ചിത്ര വികസന കോർപറേഷനിലേക്കു സർക്കാർ ക്ഷണിച്ചാൽ പോകാൻ തയാറാണ്. ആ അഭ്യൂഹം നിഷേധിക്കുന്നില്ല. എന്നാൽ‌ സർക്കാർ തലത്തിൽ ഞാനുമായി ചർച്ചകൾ നടന്നിട്ടില്ല. എന്നും സർക്കാരിനൊപ്പം നിൽക്കുന്ന ഒരാളാണ് ഞാൻ. അതേസമയം, ചലച്ചിത്ര അക്കാദമിയിലേക്കു തിരിച്ചുപോകാൻ താൽപര്യമില്ല’’ – കമൽ പറഞ്ഞു.

വ്യാഴാഴ്ച തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മന്ത്രി സജി ചെറിയാന്‍, ഷാജി എൻ.കരുണുമായി നേരിട്ടു സംസാരിച്ചേക്കുമെന്നാണു വിവരം. ‘‘ഇപ്പോൾ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരാണുള്ളത്. രാത്രിയോടെ തിരുവനന്തപുരത്തെത്തും. മന്ത്രി സംസാരിക്കുന്നെങ്കിൽ അദ്ദേഹവുമായി നാളെ സംസാരിക്കും’’ – ഷാജി എൻ.കരുൺ പറഞ്ഞു.

English Summary:

Kamal Expresses Willingness to Lead KSFDC, Backs Shaji N. Karun for Academy