ജഗൻ റെഡ്ഡിക്ക് അപ്രതീക്ഷിത തിരിച്ചടി, രണ്ട് എംപിമാർ രാജിവച്ചു, ടിഡിപിയിൽ ചേരുമെന്ന് അഭ്യൂഹം
അമരാവതി∙ ആന്ധ്രാപ്രദേശിൽ വൈഎസ്ആർ നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് കനത്ത തിരിച്ചടിയായി പാർട്ടിയുടെ രണ്ട് രാജ്യസഭാ എംപിമാർ രാജിവച്ചു. എംപിമാരായ മോപിദേവി വെങ്കടരാമണ്ണ, ബേഡ മസ്താൻ റാവു എന്നിവരാണ് രാജിവച്ചത്. ഇവർ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയിൽ ചേരുമെന്നാണ് സൂചന. ഇരുവരുടെയും രാജിയോടെ വൈഎസ്ആർ

അമരാവതി∙ ആന്ധ്രാപ്രദേശിൽ വൈഎസ്ആർ നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് കനത്ത തിരിച്ചടിയായി പാർട്ടിയുടെ രണ്ട് രാജ്യസഭാ എംപിമാർ രാജിവച്ചു. എംപിമാരായ മോപിദേവി വെങ്കടരാമണ്ണ, ബേഡ മസ്താൻ റാവു എന്നിവരാണു രാജിവച്ചത്. ഇവർ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയിൽ ചേരുമെന്നാണു സൂചന. ഇരുവരുടെയും രാജിയോടെ വൈഎസ്ആർ കോൺഗ്രസിന് രാജ്യസഭയിൽ 9 എംപിമാരുടെയും ലോക്സഭയിൽ 4 എംപിമാരുടെയും അംഗബലം മാത്രമാണുള്ളത്.
വെങ്കടരാമണ്ണയ്ക്കും മസ്താൻ റാവുവിനുമൊപ്പം മറ്റ് 6 എംപിമാർ കൂടി രാജിവെക്കുമെന്നും ഇവരിൽ 2 പേർ ടിഡിപിയിലും 4 പേർ ബിജെപിയിലും ചേരുമെന്നും അഭ്യൂഹമുണ്ട്. 2028 ജൂണിലാണ് മസ്താൻ റാവുവിന്റെ കാലാവധി അവസാനിക്കുന്നത്. വെങ്കടരാമണ്ണയ്ക്ക് 2026 വരെ എംപി സ്ഥാനത്തു തുടരാം. രാജിക്കു മുന്നോടിയായി വെങ്കടരാമണ്ണയും മസ്താൻ റാവുവും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.