ജയിലിൽ പ്രത്യേക പരിഗണന; കന്നഡ നടൻ ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റി
ബെംഗളൂരു∙ രേണുകസ്വാമി വധക്കേസിലെ പ്രതി കന്നഡ നടൻ ദർശൻ തൂഗുദീപയെ കനത്ത സുരക്ഷയിൽ ബല്ലാരി ജയിലിലേക്കു മാറ്റി. മുപ്പത്തിമൂന്നുകാരനായ രേണുകസ്വാമി, ദർശനും നടി പവിത്ര ഗൗഡക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്കു നയിച്ചതും. ഞായറാഴ്ച പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മൂന്ന്

ബെംഗളൂരു∙ രേണുകസ്വാമി വധക്കേസിലെ പ്രതി കന്നഡ നടൻ ദർശൻ തൂഗുദീപയെ കനത്ത സുരക്ഷയിൽ ബല്ലാരി ജയിലിലേക്കു മാറ്റി. മുപ്പത്തിമൂന്നുകാരനായ രേണുകസ്വാമി, ദർശനും നടി പവിത്ര ഗൗഡക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്കു നയിച്ചതും.
ഞായറാഴ്ച പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മൂന്ന് പേർക്കൊപ്പം ദർശൻ കസേരയിലിരുന്ന് സിഗരറ്റും കോഫി മഗ്ഗും പിടിച്ചു വിശ്രമിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയതിനെത്തുടർന്നാണു നടപടി. ദർശനു പ്രത്യേക പരിഗണന നൽകിയതിനാണു ജയിൽ സൂപ്രണ്ടിനെയും മറ്റ് ഒൻപത് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. കേസിലെ മറ്റു കൂട്ട് പ്രതികളെ സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്കു മാറ്റി.