വനിതാ ഡോക്ടറുടെ കൊലപാതകം; ആർ.ജി കാർ മെഡിക്കൽ കോളജിനെതിരെ കൂടുതൽ തെളിവുകൾ, ശബ്ദരേഖ പുറത്ത്
കൊൽക്കത്ത∙ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആർ.ജി കാർ മെഡിക്കൽ കോളജിനെതിരായ കൂടുതൽ തെളിവുകൾ പുറത്ത്. വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് സൂപ്രണ്ടാണ് മാതാപിതാക്കളെ വിളിച്ചത്. മൂന്നു തവണയാണ്

കൊൽക്കത്ത∙ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആർ.ജി കാർ മെഡിക്കൽ കോളജിനെതിരായ കൂടുതൽ തെളിവുകൾ പുറത്ത്. വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തുവെന്നു മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് സൂപ്രണ്ടാണു മാതാപിതാക്കളെ വിളിച്ചത്. മൂന്നു തവണയാണ് മെഡിക്കൽ കോളജിൽ നിന്നും കുടുംബത്തെ വിളിച്ചത്. ആത്മഹത്യയെന്നു പറഞ്ഞതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഉയരുന്ന ആരോപണം.
ഡോക്ടറുടെ പിതാവും ആർ.ജി കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ടും തമ്മിലുള്ള സംഭാഷണത്തിൽ മകൾക്കു സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. പിന്നീടുള്ള ശബ്ദരേഖയിൽ യുവതി ആത്മഹത്യ ചെയ്തതാണെന്നും വേഗം ആശുപത്രിയിൽ എത്തണമെന്നുമാണ് പറയുന്നത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പിജി വിദ്യാർഥിയായ ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.