കൊല്ലം∙ യുവ കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിനിമാരംഗത്തെ പ്രമുഖർക്കെതിരെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന പത്താമത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ യുവ കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. സിനിമാരംഗത്തെ പ്രമുഖർക്കെതിരെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന പത്താമത്തെ കേസാണിത്. 

2022 ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുമ്പാണ് വി.കെ. പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോൾ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കാൻ പറഞ്ഞുവെന്നും മദ്യം ഓഫർ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തിൽ ഇന്റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്ന ശേഷം അഭിനയിച്ചു കാണിക്കാൻ പറഞ്ഞു.

ADVERTISEMENT

അഭിനയത്തോടു താൽപര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വി.കെ.പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽനിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായി എഴുത്തുകാരി പറഞ്ഞിരുന്നു.