മുംബൈ ∙ കമ്പനിയെ സർവത്ര എഐ മയമാക്കാനൊരുങ്ങി റിലയൻസ്. ജിയോ ബ്രെയിൻ. നിലവിലെ ട്രെൻഡായ നിർമിത ബുദ്ധിയുടെ (എഐ) മികവുകൾ പ്രയോജനപ്പെടുത്താനായി ജിയോ ബ്രെയിൻ എന്ന സമഗ്ര എഐ പ്ലാറ്റ്ഫോം ജിയോ സജ്ജമാക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വർഷിക പൊതുയോഗത്തിൽ 35 ലക്ഷത്തോളം ഓഹരി ഉടമകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കമ്പനിയെ സർവത്ര എഐ മയമാക്കാനൊരുങ്ങി റിലയൻസ്.  നിലവിലെ ട്രെൻഡായ നിർമിത ബുദ്ധിയുടെ (എഐ) മികവുകൾ പ്രയോജനപ്പെടുത്താനായി ജിയോ ബ്രെയിൻ എന്ന സമഗ്ര എഐ പ്ലാറ്റ്ഫോം ജിയോ സജ്ജമാക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വർഷിക പൊതുയോഗത്തിൽ 35 ലക്ഷത്തോളം ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  ആഗോള സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുന്ന വലിയ എൻജിനുകളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യ. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിജയത്തിനും സംഭാവനകൾക്കും ഇന്ത്യയുടെ  മുന്നേറ്റത്തിൽ ഏറെ പ്രസക്തിയുണ്ട്. ഒന്നിലേറെയുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോളതലത്തിലെ സമാധാനത്തെയും സാമ്പത്തികസ്ഥിതിയെയും ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യ സുസ്ഥിര വളർച്ചയുമായി മുന്നേറുകയാണെന്നും മുകേഷ് അംബാനി പറഞ്ഞു.

റിലയൻസ് കുടുംബത്തിന്റെ മാതൃനഗരമായ ഗുജറാത്തിലെ ജാംനഗറിൽ ഗിഗാവാട്ട് ശേഷിയുള്ള എഐ-അധിഷ്ഠിത ഡേറ്റ സെന്റർ സ്ഥാപിക്കും. കമ്പനിയുടെ ഹരിതോർജ കർമപദ്ധതിയുടെ ഭാഗമായാണിത്. രാജ്യമെമ്പാടും എഐ അധിഷ്ഠിത പദ്ധതികൾ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ എഐ അധിഷ്ഠിത പദ്ധതികൾ ഒരുക്കുകയാണ് ലക്ഷ്യം. മുൻനിര രാജ്യാന്തര കമ്പനികളുമായി സഹകരിച്ച് കുറഞ്ഞചെലവിൽ എഐ സേവനങ്ങൾ ലഭ്യമാക്കി എഐയെ ജനാധിപത്യവൽകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പ്രവർത്തനം മാറ്റിമറിക്കാൻ എഐ ബ്രെയിൻ

റിലയൻസിന്റെ എല്ലാ കമ്പനികളിലും എഐ അധിഷ്ഠിത പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജിയോ ബ്രെയിൻ വികസിപ്പിക്കുന്നത്. എഐയുടെ മികവുകൾ അതിവേഗം പ്രയോജനപ്പെടുത്തുക, തീരുമാനങ്ങൾ ഉടനടി എടുക്കുക, ഏറ്റവും കൃത്യമായ നിഗമനങ്ങളിലേക്ക് എത്തുക, ഉപയോക്താക്കളുടെ ആവശ്യങ്ങൾ ശരിയായി തിരിച്ചറിയുക തുടങ്ങിയ കാര്യങ്ങൾക്കായാണ് എഐ ബ്രെയിൻ സജ്ജമാക്കുന്നത്.

ദീപാവലി സമ്മാനമായി ജിയോ എഐ-ക്ലൗഡ്

ഉപയോക്താക്കൾക്കു ദീപാവലി ഓഫറായി ജിയോ എഐ-ക്ലൗഡ് സേവനവും മുകേഷ് അംബാനി പ്രഖ്യാപിച്ചു. 100 ജിബി വരെ ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നേടാം. ഫോട്ടോ, വിഡിയോ, ഡോക്യുമെന്റുകൾ തുടങ്ങി ഉള്ളടക്കങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 100 ജിബി സ്റ്റോറേജിന് ഈ രംഗത്തെ മറ്റു പ്രമുഖ കമ്പനികൾ പ്രതിമാസം 130 രൂപയോളം ഈടാക്കുന്നുണ്ട്. 5ജി, 6ജി, എഐ ലാർജ് ലാങ്വേജ് മോഡൽ, എഐ ഡീപ് ലേണിങ്, ബിഗ് ഡേറ്റ, നാരോബാൻഡ് ഐഒടി തുടങ്ങിയവയിൽ പേറ്റന്റിനായി റിലയൻസ് അപേക്ഷിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

English Summary:

Reliance Launches Jio Brain: Ushering in a New Era of AI Innovation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT