അടിമാലി ∙ മുതിരപ്പുഴയാറിൽ പനംകുട്ടിക്ക് സമീപം പൊളിഞ്ഞപാലത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു. മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാവിലെ 8.15 ഓടെ കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ അര അടിയോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ മുതിരപ്പുഴയാറിൽ പനംകുട്ടിക്ക് സമീപം പൊളിഞ്ഞപാലത്തു കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു. മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാവിലെ 8.15 ഓടെ കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ അര അടിയോളം ഉയർത്തിയതാണു മുതിരപ്പുഴയാറിൽ വെള്ളം ഉയരാൻ കാരണമായത്.  

പൊളിഞ്ഞപാലത്ത് ഹോംസ്റ്റേയിൽ താമസിച്ചിരുന്ന സഞ്ചാരികൾ ഈസമയം കുളിക്കുന്നതിനു പുഴയിൽ ഇറങ്ങിയിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ ഇരുവരും ഏറെ പണിപ്പെട്ട് പുഴയിലെ പാറയിൽ കയറി.  

ADVERTISEMENT

ഇവരുടെ ബഹളം കേട്ടെത്തിയ ഹോം സ്റ്റേ ഉടമയാണ് കല്ലാർകുട്ടി ഡാം സെക്യൂരിറ്റി ഓഫിസിൽ വിവരം അറിയിച്ചത്. തുടർന്ന് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാർ ഷട്ടർ അടച്ചു. പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ നാട്ടുകാർ ഗോവണിയും വടവും ഉപയോഗിച്ച് സഞ്ചാരികളെ രക്ഷപ്പെടുത്തുകയായിരുന്നു.  

2 ദിവസമായി ഇരുവരും കുടുംബസമേതമാണ് ഹോം സ്റ്റേയിൽ താമസിച്ചിരുന്നത്. ഷട്ടർ ഉയർത്തുന്നതിനു മുൻപ് 3 തവണ അലാം മുഴക്കിയിരുന്നതായി സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. ഇതറിയാതെ വെള്ളത്തിൽ ഇറങ്ങിയതാണ് ഇരുവരും പൊല്ലാപ്പു പിടിക്കാൻ ഇടയായത്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT