തിരുവനന്തപുരം ∙ ലൈംഗികാതിക്രമ ആരോപണങ്ങളിൽപ്പെട്ട നടനും എംഎൽഎയുമായ മുകേഷിന്‍റെ കേസും രാജിക്കാര്യവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ലെന്നു സൂചന. ശനിയാഴ്ചത്തെ സംസ്ഥാനസമിതി യോഗം മുകേഷിന്റെ വിഷയം ചര്‍ച്ച ചെയ്യും. എംഎല്‍എ സ്ഥാനത്തു നിന്നുള്ള മുകേഷിന്‍റെ രാജി അനിവാര്യമാണെന്നു സിപിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലൈംഗികാതിക്രമ ആരോപണങ്ങളിൽപ്പെട്ട നടനും എംഎൽഎയുമായ മുകേഷിന്‍റെ കേസും രാജിക്കാര്യവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ലെന്നു സൂചന. ശനിയാഴ്ചത്തെ സംസ്ഥാനസമിതി യോഗം മുകേഷിന്റെ വിഷയം ചര്‍ച്ച ചെയ്യും. എംഎല്‍എ സ്ഥാനത്തു നിന്നുള്ള മുകേഷിന്‍റെ രാജി അനിവാര്യമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നു.

മുകേഷ് രാജിവയ്ക്കുമോ എന്ന ചോദ്യം ഉയരുന്നതിനിടെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം കേരളം ശ്രദ്ധയോടെയാണു വീക്ഷിച്ചത്. എന്നാൽ ഇക്കാര്യം പാർട്ടി ചര്‍ച്ച ചെയ്തില്ല. കൊല്ലത്തെ നേതാക്കളുടെയും മുകേഷിന്‍റെ വിശദീകരണവും തേടാനാണു പാർട്ടി തീരുമാനിച്ചത്. സംസ്ഥാനസമിതി യോഗം വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണു പൊതുധാരണ. സംഘടനാ വിഷയങ്ങളും പാർട്ടി സമ്മേളനവുമായിരുന്നു പ്രധാന ചര്‍ച്ച.

ADVERTISEMENT

സമാന കേസുകളിൽ പ്രതികളായ 2 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിട്ടില്ലെന്നും അതിനാൽ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം നിലപാട്. മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ അദ്ദേഹത്തിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി പറഞ്ഞു. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണ്. ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

English Summary:

CPM State Secretariat Stays Mum on Mukesh Harassment Case, Sparks Outrage

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT