സിനിമാ പീഡന പരാതികളും കേസുകൾക്കുമിടെ രാഷ്ട്രീയത്തിലെയും ചില പൊട്ടലുകൾക്കും ചീറ്റലുകൾക്കുമാണ് കേരളം ഇന്നു സാക്ഷ്യം വഹിച്ചത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെ നീക്കിയതാണ് രാഷ്ട്രീയ കേരളത്തിലെ പുതിയ സംഭവികാസം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ പീഡന പരാതികളും കേസുകൾക്കുമിടെ രാഷ്ട്രീയത്തിലെ ചില പൊട്ടലുകൾക്കും ചീറ്റലുകൾക്കുമാണു കേരളം ഇന്നു സാക്ഷ്യം വഹിച്ചത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെ നീക്കിയതാണു രാഷ്ട്രീയ കേരളത്തിലെ പുതിയ സംഭവികാസം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണു നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണു വിലയിരുത്തൽ. പകരം ചുമതല ടി.പി.രാമകൃഷ്ണന് നൽകും. തീരുമാനം വൈകിട്ട് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിക്കുകയും ചെയ്തു.

വെള്ളത്തിരയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് രണ്ടു സുപ്രധാന പ്രതികരണങ്ങളും ഇന്നുണ്ടായി. നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് എന്നിവരാണു പ്രതികരിച്ചത്. ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടൻ മോഹൻലാൽ പറഞ്ഞു.

ADVERTISEMENT

‘ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും വാട്സാപ് സന്ദേശത്തിൽ പൃഥ്വിരാജ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് മാധ്യമങ്ങളെ കാണാനുള്ള നിർദേശം ഉയർന്നെങ്കിലും ‘അമ്മ’യിലെ ചില അംഗങ്ങൾ എതിർത്തതു മൂലമാണ് അത് നടക്കാതെ പോയതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, പി.വി.അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതിനു പിന്നാലെ പത്തനംതിട്ട എസ്പി, സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു.

English Summary:

Daily News Wrap: 2024 August 31

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT