തിരുവനന്തപുരം ∙ ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടൻ മോഹൻലാൽ. ‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാൽ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരൽ ചൂണ്ടുന്നത്. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’’– അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും നടൻ മോഹൻലാൽ.  ‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്.  സിനിമാ മേഖല ഒന്നാകെയാണ്  പ്രതികരിക്കേണ്ടത്. എന്നാൽ അമ്മയ്ക്കു നേരെയാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്. ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’’– അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു  നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് അദ്ദഹം മാധ്യമങ്ങളെ കണ്ടത്.

‘‘ഞാൻ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. എന്റെ വ്യക്തിപരമായ കാരണങ്ങളാൽ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.  ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിനു ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയത്.

ADVERTISEMENT

വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണിത്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ. അത് നിശ്ചലമായിപ്പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആർക്കു വേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം.

പലർക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല. കേരളത്തിൽ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകൾ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച്, മലയാള സിനിമ മേഖല തകരാതിരിക്കാൻ ശ്രമിക്കണം. 47 വർഷം സിനിമയുമായി സഹകരിച്ച വ്യക്തിയെന്ന നിലയിലുള്ള അഭ്യർഥനയാണിത്. 

ADVERTISEMENT

വളരെയധികം സങ്കടമുണ്ട്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് എൻറെ കയ്യിൽ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് ഇക്കാര്യം നിൽക്കുന്നത്. കോടതിയിൽ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങൾ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്. പൊലീസും കോടതിയും സർക്കാരുമാണു നടപടികൾ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേർന്നു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം.

ഒറ്റദിവസം കൊണ്ട് ഞങ്ങൾ എങ്ങനെ നിങ്ങൾക്ക് അന്യരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളിൽ സഹകരിക്കുമോ എന്ന ചോദ്യത്തിന്, സഹകരിക്കും എന്നു തന്നെയാണ് ഉത്തരം. 

ADVERTISEMENT

അമ്മ മാത്രമല്ല, നിരവധി സംഘടനകൾ ഉണ്ട്, അവരെല്ലാവരുമായി മാധ്യമങ്ങൾ സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട്  കാര്യങ്ങൾ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണം എന്നുപറഞ്ഞാൽ എങ്ങനെ സാധിക്കും. ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല. അതിനെപ്പറ്റി ആദ്യമായാണു കേൾക്കുന്നത്. 

കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നിങ്ങൾക്കറിയുന്ന അറിവുതന്നെയാണ് എനിക്കുമുള്ളത്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ല സംസാരിക്കുന്നത്. സിനിമാപ്രവർത്തകൻ എന്ന നിലയിലാണ്. വ്യവസായം തകർന്നുപോകരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഡബ്ല്യുസിസി, അമ്മ എന്ന വ്യത്യാസം വിടൂ, സിനിമയെ കുറിച്ച് സംസാരിക്കൂ. നിങ്ങളും എന്നോടൊപ്പം സഹകരിക്കണം.’’– മോഹൻലാൽ പറഞ്ഞു