‘വിമാനക്കമ്പനികളുടെ ഹബാകാൻ സിയാൽ സജ്ജം’:എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി ∙ ചെറുനഗരങ്ങളിലേക്കു സർവീസ് നടത്താൻ സഹകരണം തേടിയ എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ് എന്ന നിലയിൽ പ്രവർത്തിക്കാൻ കൊച്ചി വിമാനത്താവളം (സിയാൽ) സജ്ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിലെ 0484 എയ്റോലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി വിമാനത്താവളത്തിലൂടെ
കൊച്ചി ∙ ചെറുനഗരങ്ങളിലേക്കു സർവീസ് നടത്താൻ സഹകരണം തേടിയ എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ് എന്ന നിലയിൽ പ്രവർത്തിക്കാൻ കൊച്ചി വിമാനത്താവളം (സിയാൽ) സജ്ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിലെ 0484 എയ്റോലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി വിമാനത്താവളത്തിലൂടെ
കൊച്ചി ∙ ചെറുനഗരങ്ങളിലേക്കു സർവീസ് നടത്താൻ സഹകരണം തേടിയ എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ് എന്ന നിലയിൽ പ്രവർത്തിക്കാൻ കൊച്ചി വിമാനത്താവളം (സിയാൽ) സജ്ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിലെ 0484 എയ്റോലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി വിമാനത്താവളത്തിലൂടെ
കൊച്ചി ∙ ചെറുനഗരങ്ങളിലേക്കു സർവീസ് നടത്താൻ സഹകരണം തേടിയ എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ് എന്ന നിലയിൽ പ്രവർത്തിക്കാൻ കൊച്ചി വിമാനത്താവളം (സിയാൽ) സജ്ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിലെ 0484 എയ്റോലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി വിമാനത്താവളത്തിലൂടെ പ്രതിവർഷം ഒരു കോടിയിലേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670ഉം ആഭ്യന്തര മേഖലയിൽ 795ഉം സർവീസുണ്ട്. രാജ്യത്തിനകത്തു എല്ലാ നഗരങ്ങളിലേക്കും കൊച്ചിയിൽനിന്നു വിമാന സർവീസുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു യാത്രക്കാരുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്തു വരികയാണ്. 550 കോടി രൂപ ചെലവിട്ടു നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനമാണു പ്രധാനം. അടുത്ത 3 വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കാനാകും. 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്സ്യൽ സോൺ വികസനത്തിനും തുടക്കമിട്ടു. വിമാനത്താവള സ്വകാര്യവത്കരണം തകൃതിയായി തന്നെ രാജ്യത്ത് നടക്കുന്നുണ്ട്. സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറിയ പല വിമാനത്താവളങ്ങളും കാലക്രമേണ യൂസർ ഡവലപ്മെന്റ് ഫീസും ലാൻഡിങ് ഫീസും കുത്തനെ ഉയർത്തുകയും അതിന്റെ ബാധ്യത സാധാരണ യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണ്. എന്നാൽ, സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നുമില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡവലപ്മെന്റ് ഫീസും പാർക്കിങ്, ലാൻഡിങ് ഫീസുമാണ് ഇവിടെ. ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്താനാണ് ശ്രമം.
മൂന്ന് വർഷത്തിനിടയിൽ സിയാലിൽ എന്റെ അഞ്ചാമത്തെ ഉദ്ഘാടന ചടങ്ങാണിത്. അരിപ്പാറ ജലവൈദ്യുത നിലയം, പയ്യന്നൂർ സൗരോർജ നിലയം, ബിസിനസ് ജെറ്റ് ടെർമിനൽ എന്നിവയ്ക്ക് പുറമെ 7 മെഗാ പദ്ധതികൾക്ക് കൂടി ഇക്കാലയളവിൽ തുടക്കമിട്ടിരിക്കുന്നു. അവയിൽ മൂന്നെണ്ണം ഇതിനകം കമ്മിഷൻ ചെയ്തു. പത്തു മാസത്തിനുള്ളിൽ 4 പദ്ധതികൾ പൂർത്തിയാക്കി. സിയാലിന്റെ പ്രവർത്തനമികവ് സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങൾക്കാകെ മാതൃകയാണ്. സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളും സിയാലിന്റെ പ്രഫഷണൽ മികവ് ഉപയോഗപ്പെടുത്തുന്നുണ്ട്. പശ്ചിമതീര ജലപാതയുടെ പുനരുദ്ധാരണമാണു പ്രധാനം. ഏറെ ശ്രമകരവും സങ്കീർണവുമായ ഈ പദ്ധതിയിൽ കാര്യമായ പുരോഗതിയുണ്ട്. രണ്ട് വർഷത്തിനുള്ളിൽ, കനാൽ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മുതൽ വർക്കല വരെയുള്ള ഭാഗത്ത് 516 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. സർക്കാരിന്റെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നാണ് ഇതു കാണിക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളത്തിൽ ഹ്രസ്വമായ വിശ്രമകേന്ദ്രം വേണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം മുൻനിർത്തിയാണ് സിയാൽ ഇപ്പോൾ 0484 എന്ന എയ്റോ ലോഞ്ച് നിർമിച്ചിട്ടുള്ളത്. യാത്രക്കാർക്കും സന്ദർശകർക്കും ആവശ്യമുള്ള സമയത്തേക്ക് മാത്രമായി വിമാനത്താവളത്തിനുള്ളിൽ തങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ചിട്ടുള്ള ഈ എയ്റോ ലോഞ്ച്, യാത്രക്കാരോടുള്ള സിയാലിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ്’’– മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാൽ ജീവനക്കാരുടെ വകയായി ഒരു കോടി രൂപയും കാർഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയുടെ വകയായി അരലക്ഷം രൂപയും ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിയാൽ നേരത്തേ തന്നെ രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, സിയാൽ ഡയറക്ടർമാരായ എം.എ.യൂസഫലി, ഇ.കെ.ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി.ജോർജ്, ഇ.എം.ബാബു, ഡോ.പി.മുഹമ്മദലി, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ.ജോർജ്, മാത്യു തോമസ്, എ.വി.സുനിൽ, വി.എം.ഷംസുദ്ദീൻ, വിജി ബിജു, ശോഭാ ഭരതൻ എന്നിവർ സംസാരിച്ചു.
∙ കുറഞ്ഞ ചെലവിൽ ആഡംബരം
‘അഫോർഡബിൾ ലക്ഷ്വറി’ എന്ന ആശയത്തിൽ നിർമിച്ച 0484 എയ്റോ ലോഞ്ചിലൂടെ മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് സിയാൽ ഒരുക്കിയിട്ടുള്ളത്. സെക്യൂരിറ്റി ഹോൾഡ് മേഖലയ്ക്കു പുറത്തായി, ബിസിനസ് ജെറ്റ് ടെർമിനൽ സ്ഥിതി ചെയ്യുന്ന ടെർമിനൽ 2 വിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുള്ള ഈ ലോഞ്ച്, യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉപയോഗിക്കാം. എറണാകുളത്തിന്റെ എസ്ടിഡി കോഡിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണു നാമകരണം. കായലും വള്ളവും സസ്യജാലങ്ങളും രൂപകൽപ്പനയിൽ തിടമ്പേറ്റുന്നു. 50,000 ചതുരശ്ര അടിയിലായി 37 മുറികൾ, 4 സ്യൂട്ടുകൾ, 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, ഒരു കോ-വർക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി, റസ്റ്ററന്റ് എന്നിവയെല്ലാം ഈ ലോഞ്ചിലുണ്ട്.