തിരുവനന്തപുരം∙ സിനിമ പീഡന വിവാദത്തിൽ മമ്മൂട്ടിയും മോഹൻലാലും സംസാരിച്ചു കാണാൻ താൻ ആഗ്രഹിക്കുന്നെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ വൈകിയത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ മൂലമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കുറ്റകരമായ മൗനം ഉണ്ടായില്ല. പൊതുബോധത്തിന്റെ കൂടെ നിൽക്കുന്ന അഭിപ്രായപ്രകടനം എളുപ്പമാണ്. പ്രശ്നപരിഹാരത്തിന് അതുപോരാ. എല്ലാപേരുകളും പുറത്തുവരമെന്ന് ആദ്യം പറഞ്ഞത് ഫെഫ്കയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കുറ്റാരോപിതരുടെ ഭാഗവും വ്യക്തമായി കേൾക്കണം. സിനിമാ മേഖലയിൽ മാത്രമല്ല എല്ലായിടങ്ങളിലും പ്രബല ഗ്രൂപ്പുകളുണ്ട്. മാഫിയ എന്ന് വിശേഷിപ്പിക്കുന്നത് അതിഭാവുകത്വമാണ്. സിനിമയിൽ നിന്നുള്ള ഒഴിവാക്കപ്പെടലിനെ കുറിച്ച് പഠനം നടത്തും.’’ – ഉണ്ണികൃഷ്ണൻ പറഞ്ഞു. 

ADVERTISEMENT

ആഷിഖ് അബു അക്ഷമ കാണിച്ചു. ഈ വിഷയത്തിൽ താനുമായി സംസാരിച്ചിട്ടില്ല. ആഷിഖിന്റെ അക്ഷമയാണ് രാജിയിലേക്കെത്തിച്ചത്. ആഷിഖ് എട്ട് വർഷമായി ഫെഫ്കയിൽ വരിസംഖ്യ അടച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് പുതുക്കിയത്. രാജി ഇതുവരെ ലഭിച്ചിട്ടില്ല. ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. 

ഐസിസിയുടെ നിയമ പരിരക്ഷയെ കുറിച്ച് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവബോധം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകളോട് വിവേചനമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന കോ-ഓർഡിനേറ്റേഴ്സിനു ലൈസൻസ് കൊണ്ടുവരണം. ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള വിവേചനം പരിഹരിക്കണം. വേതനത്തിൽ ചൂഷണം നടക്കുന്നുണ്ട്. കോ-ഓർഡിനേറ്റേഴ്സ് ചൂഷണം ചെയ്യുകയാണ്. ഡബ്ല്യുസിസിയുടെ കടന്നുവരവാണ് ഐസിസിയുടെ രൂപീകരണത്തിനു കാരണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

English Summary:

I wish Mammootty and Mohanlal would talk": Unnikrishnan says Aashiq Abu was impatient