മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിൽ നിന്നുള്ള മരംമുറി; പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി
മലപ്പുറം∙ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്നും മരം മുറിച്ചു കടത്തിയെന്ന പരാതിയിൽ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് അന്വേഷണം തുടങ്ങി. സംഭവം നടന്നതായി പറയപ്പെടുന്ന ദിവസം ക്യാംപ് ഓഫിസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രി 56,000 രൂപയ്ക്കു

മലപ്പുറം∙ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്നും മരം മുറിച്ചു കടത്തിയെന്ന പരാതിയിൽ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് അന്വേഷണം തുടങ്ങി. സംഭവം നടന്നതായി പറയപ്പെടുന്ന ദിവസം ക്യാംപ് ഓഫിസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി.
സോഷ്യൽ ഫോറസ്ട്രി 56,000 രൂപയ്ക്കു ലേലത്തിനു വിലയിട്ടു നൽകിയ തേക്കിന്റെ കാതലുള്ള ഭാഗം മുറിച്ചു കടത്തി, ഇതിനെത്തുടർന്നു 20,000 രൂപയ്ക്കു ലേലത്തിൽ വിൽക്കേണ്ടി വന്നു, തേക്കു മുറിക്കാനുള്ള അനുമതിയുടെ മറവിൽ മഹാഗണിയുടെ ഒരു ഭാഗം മുറിച്ചു മാറ്റി എന്നിവയാണു ആരോപണങ്ങൾ. മുൻ എസ്ഐ എൻ.ശ്രീജിത്താണ് പരാതി നൽകിയത്.
ഇതിൽ നടപടി ആവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കു പി.വി.അൻവർ എംഎൽഎ വീണ്ടും പരാതി നൽകി. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുൻ മലപ്പുറം എസ്പി എസ്.സുജിത് ദാസ് ഫോണിൽ അപേക്ഷിക്കുന്നതിന്റെ കോൾ റെക്കോർഡാണ് പി.വി.അൻവർ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.