‘സ്ത്രീയെന്നു പരിഗണിക്കണം’: ആരാധകനെ കൊന്ന കേസിൽ നടി പവിത്രയുടെ ജാമ്യാപേക്ഷ തള്ളി
ബെംഗളൂരു ∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ തൊഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. കേസിലെ മുഖ്യപ്രതിയാണ് പവിത്ര ഗൗഡ. സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണമെന്ന ഇവരുടെ അപേക്ഷയിൽ, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാകില്ലെന്ന്

ബെംഗളൂരു ∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ തൊഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. കേസിലെ മുഖ്യപ്രതിയാണു പവിത്ര ഗൗഡ. സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണമെന്ന ഇവരുടെ അപേക്ഷയിൽ, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാകില്ലെന്നു കോടതി അറിയിച്ചു.
ഏഴാം പ്രതി അനുകുമാറിന്റെ ജാമ്യഹർജിയും തള്ളി. ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊലപ്പെടുത്തി ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണു കേസ്. ദർശനുമായുള്ള പവിത്രയുടെ ബന്ധത്തെ ചോദ്യം ചെയ്ത് രേണുകസ്വാമി സന്ദേശമയച്ചതിനെ തുടർന്നാണ് ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം നടത്തിയത്. ഇവരുൾപ്പെടെ 16 പേർ അറസ്റ്റിലായി വിചാരണത്തടവിലുണ്ട്.