തിരുവനന്തപുരം∙ പി.വി അന്‍വർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി എസ്.സുജിത് ദാസിന് സ്ഥലംമാറ്റം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പകരം നിയമനം സംബന്ധിച്ച് പരാമർശമില്ല. വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു. 

ADVERTISEMENT

പി.വി.അൻവർ എംഎൽഎയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്. 

‘‘എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25–ാം വയസ്സിൽ സർവീസിൽ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാൽ എന്നും കടപ്പെട്ടവനായിരിക്കും’’– എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിൽ, എസ്.ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമർശനത്തിനു പി.വി.അൻവറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

ADVERTISEMENT

ഇന്നലെ പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം. ‘‘മുൻ മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു സ്വർണത്തിന്റെ നല്ലൊരു ഭാഗം അടിച്ചുമാറ്റി. നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തി. 

സിസിടിവിയുള്ളതിനാൽ കസ്റ്റംസ് പിടിക്കുന്ന സ്വർണത്തിൽ തിരിമറി നടത്താനാവില്ല. അതിനാൽ, സ്വർണം ശ്രദ്ധയിൽപ്പെട്ടാലും കാരിയർമാരെ പിടികൂടാതെ കസ്റ്റംസ് സുജിത് ദാസിന് വിവരം കൈമാറും. എസ്പിക്കു കീഴിലുള്ള അന്വേഷണ സംഘമായ ഡാൻസാഫിനെ ഉപയോഗിച്ച് സ്വർണം പിടികൂടും. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ചു സ്വർണത്തിന്റെ നല്ലൊരു പങ്ക് എടുത്ത ശേഷം ബാക്കിയുള്ളതു കസ്റ്റംസിനു കൈമാറും. ഇതിൽ എഡിജിപി അജിത്കുമാറിനും പങ്കുണ്ട്.’’– അൻവർ പറഞ്ഞു.

English Summary:

Transfer for SP Sujith Das