തിരുവനന്തപുരം ∙ ജീവിതപ്രാരബ്ധങ്ങളിനിന്നു രക്ഷതേടി വമ്പന്‍ സ്വപ്‌നങ്ങളുമായി ഭാഗ്യാന്വേഷണം നടത്തുന്ന സാധാരണക്കാരെയും ലോട്ടറി വില്‍പനക്കാരെയും വെട്ടിലാക്കി സംസ്ഥാനത്തു പിടിമുറുക്കുന്ന വ്യാജലോട്ടറി മാഫിയയെ കുടുക്കാന്‍ വല വിരിച്ച് പൊലീസ്. കഴിഞ്ഞ ദിവസം വ്യാജലോട്ടറിയുമായി, 10 കോടി രൂപ സമ്മാനം അവകാശപ്പെട്ട് തമിഴ്‌നാട് സ്വദേശി സെല്‍വകുമാര്‍ ലോട്ടറി ഡയറക്ടറേറ്റില്‍ നേരിട്ടെത്തിയതാണ് ലോട്ടറി വകുപ്പിനെയും പൊലീസിനെയും ഞെട്ടിച്ചത്. വ്യാജരേഖ അച്ചടിച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശെല്‍വരാജിനു പിന്നില്‍ വന്‍ വ്യാജരേഖ മാഫിയയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാളില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും വ്യാപകമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ശെല്‍വകുമാര്‍ അറസ്റ്റിലായെന്ന് അറിഞ്ഞതോടെ തട്ടിപ്പുസംഘം തെളിവുകള്‍ നശിപ്പിക്കാന്‍ സാധത്യയുണ്ടെന്നും അതിനാല്‍ രഹസ്യനീക്കത്തിലൂടെ സംഘത്തെ കുടുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ADVERTISEMENT

ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന അതേ ഇനം പേപ്പറില്‍ തന്നെയാണു വ്യാജ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കളര്‍ പ്രിന്റും എടുത്ത് ചില്ലറ വില്‍പനക്കാരില്‍നിന്നു പണം തട്ടുന്നത്. ലോട്ടറി അച്ചടിക്കുന്ന പേപ്പറിന്റെ ഗുണനിലവാരം ഉയര്‍ത്തണമെന്നും പ്ലാസ്റ്റിക് കോട്ടിങ് നടത്തണമെന്നും ലോട്ടറി വ്യാപാരികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിനായി നടപടികളൊന്നും ഉണ്ടായിട്ടില്ല.

തമിഴ്‌നാട്ടില്‍നിന്നുള്ള സംഘങ്ങളാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജലോട്ടറി ടിക്കറ്റുകളുമായി എത്തി കേരളത്തില്‍നിന്നു പണം തട്ടുന്നത്. തട്ടിപ്പിന്റെ എല്ലാ പരിധികളും മറികടന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബംപറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്നാട് സ്വദേശി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ നേരിട്ടെത്തി സമ്മാനം അവകാശപ്പെട്ടത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.

മണ്‍സൂണ്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പത്തു കോടി രൂപ തനിക്കാണെന്ന് അവകാശപ്പെട്ടാണ് തമിഴ്നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ സ്വദേശി എ.സെല്‍വകുമാര്‍ ആധാര്‍ കാര്‍ഡ് സഹിതം ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായ വ്യക്തി രണ്ടു ദിവസം മുന്‍പു തന്നെ സമ്മാനത്തുക അവകാശപ്പെട്ടിരുന്നതിനാല്‍ അധികൃതര്‍ക്ക് തട്ടിപ്പ് പെട്ടെന്നു മനസ്സിലായി. തമിഴ്‌നാട് സ്വദേശി കൊണ്ടുവന്ന ലോട്ടറി ആപ് ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ വ്യാജമാണോ എന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്യൂആര്‍ കോഡ് ഉള്‍പ്പെടെ കൃത്യമായി നിര്‍മിച്ചിരുന്നു.

വിശദപരിശോധനയില്‍ വ്യാജ ടിക്കറ്റെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് ഒന്നാം സമ്മാനാര്‍ഹന്‍ എത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ 10 കോടി രൂപ തട്ടിപ്പുകാര്‍ സ്വന്തമാക്കുമായിരുന്നു. പിന്നീട് തട്ടിപ്പ് കണ്ടെത്തിയാലും കോടതി നടപടികള്‍ ഉള്‍പ്പെടെ വിഷയം സങ്കീര്‍ണമാകുമായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

ADVERTISEMENT

തിരുവനന്തപുരത്തു മാത്രമല്ല, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാജലോട്ടറിയുമായി തട്ടിപ്പുസംഘം ഏജന്റുമാരില്‍നിന്ന് സമ്മാനത്തുക കൈക്കലാക്കിയെന്ന് പരാതി ഉയരുന്നുണ്ട്. കോട്ടയത്ത് കഴിഞ്ഞ ദിവസം മിനി സതീഷ് എന്ന ലോട്ടറി വില്‍പനക്കാരിയില്‍നിന്ന് തട്ടിപ്പുകാര്‍ 5000 രൂപ വെട്ടിച്ചിരുന്നു. വ്യാജലോട്ടറി നല്‍കിയാണ് പണം തട്ടിയത്. ടിക്കറ്റ് മാറാന്‍ മിനി ഏജന്റിന്റെ അടുത്തെത്തിയപ്പോഴാണ് വ്യാജലോട്ടറിയാണെന്നു മനസ്സിലായത്. അതേസമയം, ആരെങ്കിലും വ്യാജലോട്ടറി അവര്‍ക്കു നല്‍കിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കഴിഞ്ഞ വര്‍ഷം ജൂണില്‍ മൂവാറ്റുപുഴയില്‍ മാത്രം 3 ചില്ലറ ലോട്ടറി വില്‍പനക്കാരില്‍നിന്ന് 20,000 രൂപയാണു തട്ടിയത്. ചില്ലറ വില്‍പനക്കാരനായ മൂവാറ്റുപുഴ മുടവൂര്‍ ദാറുസ്സലാം മന്‍സിലില്‍ യാസിമിനു 2 വ്യാജ ലോട്ടറികള്‍ നല്‍കി 9,000 രൂപയും 50 രൂപ വിലയുള്ള 20 ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. യാസിം ലോട്ടറിയുമായി മൂവാറ്റുപുഴ നെഹ്‌റു പാര്‍ക്കിലെ ലോട്ടറി മൊത്തവിതരണ ഏജന്‍സിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പു മനസ്സിലായത്. ഇതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പോലും വ്യാജനാണെന്നു മനസ്സിലാകില്ല. അക്ഷയ ലോട്ടറിയുടെ അവസാനത്തെ 4 അക്കങ്ങളില്‍ 5,000 രൂപയുടെ സമ്മാനം ഉള്ള വിവിധ സീരീസുകളിലെ 5 ടിക്കറ്റുകളുമായാണു തട്ടിപ്പുകാരന്‍ എത്തിയത്. 2 ടിക്കറ്റിനുള്ള സമ്മാന തുകയേ യാസിമിന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. ഇതോടെ 2 ടിക്കറ്റുകള്‍ നല്‍കി 9,000 രൂപയും ബാക്കി ആയിരം രൂപയ്ക്ക് ലോട്ടറി ടിക്കറ്റുകളും വാങ്ങി ഇയാള്‍ സ്ഥലംവിടുകയായിരുന്നു. സമാനമായ വിധത്തില്‍ ആനിക്കാടും രണ്ടു ചില്ലറ ലോട്ടറി വില്‍പനക്കാരില്‍നിന്ന് പണം തട്ടി. വ്യാജ ലോട്ടറികള്‍ ഏജന്‍സിയില്‍ എത്തിച്ചതിനു പിന്നാലെ സമ്മാനാര്‍ഹമായ യഥാര്‍ഥ ടിക്കറ്റുകള്‍ ഗുരുവായൂരിലെ ലോട്ടറി ഓഫിസില്‍ യഥാര്‍ഥ ഉടമ ഹാജരാക്കി പണം വാങ്ങിയതായി വ്യക്തമായിരുന്നു.

ഓണ്‍ലൈന്‍ വഴിയുള്ള വ്യാജലോട്ടറി വില്‍പന കേരള ഭാഗ്യക്കുറിക്ക് തലവേദനയായിരിക്കുന്നതിനിടെയാണ് അച്ചടിച്ച വ്യാജലോട്ടറികളുമായി തട്ടിപ്പു സംഘം സംസ്ഥാനത്ത് സജീവമായത്. കഴിഞ്ഞ മാസം മഞ്ചേശ്വരത്ത് ഓണ്‍ലൈന്‍ വഴി വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയത് പൊലീസ് പിടികൂടിയിരുന്നു. 12 കോടി രൂപയുടെ പൂജ ബംപര്‍ ലോട്ടറി അടിച്ച കടയിലാണ് ഓണ്‍ലൈന്‍ വഴി വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയതായി കണ്ടെത്തിയത്. മഞ്ചേശ്വരം മജീര്‍പള്ളയിലെ കോളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ലോട്ടറി ഏജന്‍സി എന്ന കടയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വ്യാജ ലോട്ടറി പിടിച്ചത്. ലാപ്‌ടോപ് ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കേരള ലോട്ടറി ഓണ്‍ലൈന്‍ ഡോട് ഇന്‍ എന്ന വ്യാജ വെബ്‌സൈറ്റിലൂടെ കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ ഓണ്‍ലൈനായാണ് ഇവിടെ വിറ്റത്. മജീര്‍പള്ളയിലെ ജോജോ എന്ന ആളാണ് ലോട്ടറി കട നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കുറഞ്ഞ വിലയില്‍ ബംപര്‍ സമ്മാന ടിക്കറ്റ്

കുറഞ്ഞ വിലയില്‍ ബംപര്‍ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം സംസ്ഥാന അതിര്‍ത്തി മേഖലകളിൽ സജീവമായിരുന്നു. മണ്‍സൂണ്‍ ബംപറിന്റെ പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട് സ്വദേശിക്കാണെന്നും ഒന്‍പതു കോടി രൂപ നല്‍കിയാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് കൈമാറാമെന്നുമുള്ള വാഗ്ദാനവുമായാണ് സംഘം പലരെയും സമീപിച്ചത്. തെളിവായി ടിക്കറ്റിന്റെ ഫോട്ടോയും ഇവര്‍ വാട്സാപ് വഴി നല്‍കി. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ ലോട്ടറിയാണെന്നു തോന്നുന്ന വ്യാജ ലോട്ടറിയുമായാണ് സംഘം ഇടനിലക്കാരെ സമീപിച്ചത്. ഭാഗ്യകേരളം ആപ്പില്‍ നറുക്കെടുപ്പ് ഫലം പരിശോധിക്കുന്ന വിഡിയോയും തട്ടിപ്പ് സംഘം അയച്ചു. യഥാര്‍ഥ ലോട്ടറി ടിക്കറ്റില്‍ ഉള്ള എല്ലാ മുന്നറിയിപ്പുകളും അടയാളങ്ങളും വ്യാജ ലോട്ടറിയില്‍ ഉണ്ടെങ്കിലും കേരള സര്‍ക്കാര്‍ എന്നതിന് പകരം കേരള ഡര്‍ക്കാര്‍ എന്നാണ് അടിച്ചിരിക്കുന്നത്. ലോട്ടറി വകുപ്പ് ഏര്‍പ്പെടുത്തിയ ക്യൂആര്‍ കോഡും വ്യാജ ലോട്ടറി ടിക്കറ്റില്‍ ഉണ്ട്. ഇവര്‍ നല്‍കിയ ടിക്കറ്റ് സ്‌കാന്‍ ചെയ്യുമ്പോള്‍ സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ വിവരങ്ങളാണ് ലഭിക്കുന്നത്.

ADVERTISEMENT

വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയുന്നതിനായി സര്‍ക്കാര്‍ നിര്‍മിച്ച ഭാഗ്യകേരളം ആപ്പിനു പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് വ്യാജ ടിക്കറ്റ് നിര്‍മാണമെന്നതാണ് അധികൃതരെ ഏറെ ആശങ്കപ്പെടുത്തുന്നത്.

ഓണ്‍ലൈനില്‍ കോടികളുടെ തട്ടിപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടിസ് നല്‍കി. ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിനെത്തുടര്‍ന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. കേരള മെഗാമില്യന്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ ധമാക്ക എന്നീ പേരുകളില്‍ സമൂഹമാധ്യമങ്ങള്‍ വഴി കേരള സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സാപ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം മുതലായ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക.

സന്ദേശത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്‌സാപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനല്‍കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി തയാറാക്കിയ ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയും കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കും. സര്‍ക്കാര്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിക്കും. സമ്മാനത്തുക ലഭിക്കാന്‍ ജിഎസ്ടി, സ്റ്റാംപ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടും. പണം ട്രാന്‍സ്ഫര്‍ ചെയ്തുകഴിയുമ്പോള്‍ റിസര്‍വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെടും. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമ രേഖകളും വിഡിയോകളും ഇരകള്‍ക്ക് നല്‍കും. ഇത്തരത്തില്‍ വ്യാജ ഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണം.

English Summary:

Kerala Police Crackdown on Counterfeit Lottery Mafia After ₹10 Crore Scam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT