പ്രേം കുമാർ ചലച്ചിത്ര അക്കാദമി ചെയർമാൻ; സംവിധായകൻ അല്ലാത്തയാൾ തലപ്പത്ത് ആദ്യം
തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നടന്‍ പ്രേം കുമാറിന്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നത്. മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. എന്നാൽ

തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നടന്‍ പ്രേം കുമാറിന്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നത്.
മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപഴ്‍സൻ ആക്കണമെന്ന ആവശ്യം ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണു പ്രേംകുമാറിന് അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്ന പരിഹാരം കാണുന്നത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം, സിനിമ കോൺക്ലേവ്, ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്. ഇതാദ്യമായാണ് അക്കാദമി ചെയർമാൻ സ്ഥാനത്ത് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നത്.