കായിക മന്ത്രി നാളെ സ്‌പെയിനിലേക്ക്;അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്കു നേരിട്ടു ക്ഷണിക്കും
തിരുവനന്തപുരം∙ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്കു നേരിട്ടു ക്ഷണിക്കാന്‍ കായികമന്ത്രി വി.അബ്ദുറഹിമാന്‍ നാളെ സ്‌പെയിനിലേക്ക് പോകും. മാഡ്രിഡിലെത്തുന്ന മന്ത്രി അര്‍ജന്റീന ടീം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം സ്‌പെയിനിലേക്കു പോകുന്നുണ്ട്.

കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദു റഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്കു വരാൻ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.
മെസ്സിയെയും സംഘത്തെയും കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അർജന്റീന ഫുട്ബോൾ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ – മെയിൽ സന്ദേശം ലഭിച്ചത്. സംസ്ഥാനത്ത് അർജന്റീന ദേശീയ ഫുട്ബോൾ ടീം, 2 മത്സരങ്ങൾ കളിക്കുമെന്നും അതിൽ ഒന്ന് മലപ്പുറത്ത് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങൾക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ തയാറാണ്. നിലവിൽ കൊച്ചിയിലെ സ്റ്റേഡിയം മാത്രമാണ് ഉള്ളത്. അതിനാൽ 2025ൽ മലപ്പുറത്തെ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കി അവിടെ ഒരു മത്സരം നടത്താനാണ് ശ്രമിക്കുന്നത്. കുട്ടികളെ ഫുട്ബോൾ പഠിപ്പിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിടും. 5 വർഷത്തേക്ക് 5000 കൗമാരതാരങ്ങളെ ഫുട്ബോൾ പഠിപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അർജന്റീനയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അവർക്ക് അവസരം ഒരുക്കും.