തിരുവനന്തപുരം∙ അടിത്തട്ടിൽ പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ. ഏറ്റവും താഴെയുള്ള ഘടകമായ ബ്രാഞ്ചുകളിൽ പലതും ദുർബലമാണെന്നാണ് പാർട്ടി വിലയിരുത്തൽ‌. ശരാശരി നിലവാരത്തിൽ താഴെയുള്ള ബ്രാഞ്ച് സെക്രട്ടറിമാർ ഒട്ടേറെ പേർ ഉണ്ടെന്ന് പാർട്ടി പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നേതൃശേഷിയുള്ളവരെ ബ്രാഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അടിത്തട്ടിൽ പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ. ഏറ്റവും താഴെയുള്ള ഘടകമായ ബ്രാഞ്ചുകളിൽ പലതും ദുർബലമാണെന്നാണ് പാർട്ടി വിലയിരുത്തൽ‌. ശരാശരി നിലവാരത്തിൽ താഴെയുള്ള ബ്രാഞ്ച് സെക്രട്ടറിമാർ ഒട്ടേറെ പേർ ഉണ്ടെന്ന് പാർട്ടി പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനും സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. സമ്മേളനങ്ങളുടെ ഭാഗമായാണ് നേതൃത്വത്തിന്റെ നിർദേശം വന്നിരിക്കുന്നത്. സെപ്റ്റംബർ ഒന്നാം തീയതിയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

ആരാധനാലയങ്ങളുടെ പ്രവർത്തനം പരിശോധിക്കാനും പാർട്ടി നിർദേശമുണ്ട്. ആരാധനാലയങ്ങൾ വർഗീയ ശക്തികളുടെ കൈകളിലാണോ എന്നാണ് പരിശോധിക്കേണ്ടത്. വിശ്വാസികളെ വർഗീയ ശക്തികളുടെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കാതിരിക്കാനുള്ള പ്രവർത്തന പദ്ധതി ആവിഷ്ക്കരിക്കാനും നേതൃത്വം നിർദേശിച്ചു. സിപിഎം ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ഇത്തവണ സ്വാഗത – സമാപന ഗാനങ്ങളുണ്ടാകും. സമ്മേളനം ആരംഭിക്കുമ്പോൾ പതാക ഗാനവും അവസാനിക്കുമ്പോൾ അന്താരാഷ്ട്ര ഗാനവും ഉൾപ്പെടുത്താനാണ് പാർട്ടി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിർദേശം നൽകിയിരിക്കുന്നത്. 

ADVERTISEMENT

സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവർ ലോക്കൽ കമ്മിറ്റി സ്ഥാനത്തുണ്ടായാൽ ചുമതല ക‍ൃത്യമായി നിർവഹിക്കാൻ കഴിയാതെ വരുമെന്നും പാർട്ടി വിലയിരുത്തുന്നു. ജോലിയുള്ളവർക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകാമെന്ന പാർട്ടി നിലപാട് ദുരുപയോഗിക്കുന്ന നിലയുണ്ട്. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തോട് നീതി ചെയ്യുന്നവരെ മാത്രമേ സെക്രട്ടറിയാക്കാവൂ. പാർട്ടി പ്ലീനം കൈക്കൊണ്ട ഈ തീരുമാനം നടപ്പിലാക്കണം. കാര്യക്ഷമമായ പ്രവർത്തനം നടത്താൻ കഴിയാത്തവരെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നും പുറത്തുവന്ന നിർദേശത്തിൽ പറയുന്നു.

ഏരിയാ സെക്രട്ടറിമാർ പാർട്ടിക്കായി മുഴുവൻ സമയവും പ്രവർത്തിക്കണം. അല്ലാത്തവരെ മാറ്റി പുതിയ ആളുകളെ ചുമതലയേൽപ്പിക്കണം. വൈകുന്നേരം ആറു മണി മുതൽ പാർട്ടി പ്രവർത്തനം നടത്തുന്നവർക്ക് പാർട്ടി പ്രവർത്തനത്തിന് തടസ്സം നേരിടുന്നു. കഴിഞ്ഞ സമ്മേളനത്തിനുശേഷം മറ്റു പാർട്ടികളിൽനിന്ന് വന്നവർ, സിപിഎമ്മിൽനിന്ന് വിട്ടുപോയവർ, കേസുകളിൽ പ്രതിയായ പാർട്ടി അംഗങ്ങൾ, ജയിലിൽ കഴിയുന്നവർ എന്നിവരുടെ വിവരങ്ങള്‍ നൽകാനും ‘പാർട്ടി കത്തിൽ’ നിർദേശിച്ചിട്ടുണ്ട്.

English Summary:

Revamping the Base: CPM Focuses on Strengthening Local Units

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT