ഭയമില്ലെന്ന് പി.ശശി; എം.വി.ഗോവിന്ദനെ കണ്ട് പരാതി നൽകി പി.വി.അൻവർ: പ്രധാനവാർത്തകൾ
തിരുവനന്തപുരം∙ വിവാദങ്ങൾ കത്തിനിൽക്കവേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പരാതി നൽകി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ തനിക്കു ഭയമില്ലെന്നും

തിരുവനന്തപുരം∙ വിവാദങ്ങൾ കത്തിനിൽക്കവേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പരാതി നൽകി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ തനിക്കു ഭയമില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പറഞ്ഞു. ‘ദ് വീക്ക്’ മാസികയോട് സംസാരിക്കുകയായിരുന്നു പി.ശശി. പി.ശശിക്കെതിരായി പി.വി. അന്‍വര്‍ എംഎല്‍എ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നല്‍കിയ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. പി.വി.അന്‍വര്‍ നല്‍കിയിരിക്കുന്ന പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജൻസി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയെത്തി.
അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി.ജലീലും രംഗത്തെത്തി. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കണം. നിങ്ങളെത്തേടി പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ വരുന്നുണ്ടെന്നായിരുന്നു ജലീൽ പറഞ്ഞത്.